Latest NewsNewsInternational

അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ നിയമവുമായി ചൈന

കമ്യൂണിസ്റ്റ് ഭരണം നിലവില്‍വന്നതിനുശേഷം ആദ്യമായാണ് ചൈന അതിര്‍ത്തി എങ്ങനെയാണ് ഭരിക്കുന്നതെന്നും സംരക്ഷിക്കുന്നതെന്നും വ്യക്തമാക്കുന്ന ഒരു സമര്‍പ്പിത നിയമം ഉണ്ടാക്കുന്നത്.

ബെയ്ജിങ്: താലിബാന്‍ അഫ്ഗാന്‍ ഭരണം ഏറ്റെടുത്തതോടെയുണ്ടായ അഭയാര്‍ഥികളുടെ വരവ്, തെക്ക് കിഴക്കന്‍ ഏഷ്യയില്‍നിന്നുള്ള കോവിഡ് വ്യാപനം എന്നിവ കണക്കാക്കി അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ നിയമവുമായി ചൈന. പുതിയ നിയമം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

താലിബാന്‍ ഭരണത്തിലേറിയതു മുതല്‍ ചൈനയിലെ സിന്‍ജിയാങ് മേഖലയിലെ മുസ്‌ലിം വിഭാഗമായ ഉയിഗുറുകളുമായി ബന്ധം സ്ഥാപിക്കുന്നതിനായി അഭയാര്‍ഥികള്‍ കടന്നുവരുന്നത് തടയാന്‍ അഫ്ഗാനിസ്ഥാനെ നിരന്തരമായി നിരീക്ഷിക്കുകയാണ് ചൈന.

Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്

കമ്യൂണിസ്റ്റ് ഭരണം നിലവില്‍വന്നതിനുശേഷം ആദ്യമായാണ് ചൈന അതിര്‍ത്തി എങ്ങനെയാണ് ഭരിക്കുന്നതെന്നും സംരക്ഷിക്കുന്നതെന്നും വ്യക്തമാക്കുന്ന ഒരു സമര്‍പ്പിത നിയമം ഉണ്ടാക്കുന്നത്. നിലവില്‍ അതിര്‍ത്തി സുരക്ഷ കൈകാര്യം ചെയ്യുന്നതിനെ ഇതു ബാധിക്കില്ലെങ്കിലും അതിര്‍ത്തി പ്രദേശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചൈനയുടെ കഴിവിലുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button