KeralaLatest NewsNews

വിഷയം പന്നിയായതു കൊണ്ട് ‘ഭക്ഷണ സ്വാതന്ത്ര്യസമരസേനാനികള്‍’ വായ തുറക്കുമെന്ന് പ്രതീക്ഷയില്ല : കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : ഹലാല്‍ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടല്‍ ആരംഭിച്ച വനിതാ സംരംഭക തുഷാര അജിത്തിനു നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിഷയം പന്നിയായതു കൊണ്ട് ചിലര്‍ ഇതിനെതിരെ രംഗത്ത് വരില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്ത് എത്തിയത്.

Read Also : മിണ്ടാപ്രാണികളോട് കൊടുംക്രൂരത: പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് ജഡം പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് തള്ളി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

‘തുഷാരാ അജിത്തിനെതിരെ നടന്ന അക്രമം ഒരു സൂചനയും സന്ദേശവുമാണ്. താലിബാന്‍ കടന്നുവരുന്ന പല വഴികളില്‍ ഒന്നു മാത്രമാണിത്. ഒരു പരിഷ്‌കൃതസമൂഹത്തിനും അംഗീകരിക്കാന്‍ കഴിയാത്ത പ്രാകൃത നടപടി. ‘ഭക്ഷണസ്വാതന്ത്ര്യസമരസേനാനികള്‍’ ഒന്നും തന്നെ വിഷയം പന്നിയായതുകൊണ്ട് മിണ്ടുമെന്ന പ്രതീക്ഷയില്ല’.

ഹലാല്‍ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടല്‍ ആരംഭിച്ച വനിതാ സംരംഭക തുഷാര അജിത്തിനു നേരെയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണം നടന്നത്. പാലാരിവട്ടത്ത് നന്ദുസ് കിച്ചന്‍ എന്ന പേരിലാണ് ഇവര്‍ ഹോട്ടല്‍ ആരംഭിച്ചത്. പന്നിയിച്ചി വിളമ്പിയതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നാണ് തുഷാര പറയുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button