KottayamKeralaNattuvarthaLatest NewsNewsCrime

കോട്ടയത്ത് പത്തുവയസുകാരി പീഡനത്തിനിരയായ സംഭവം: പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു

കുട്ടി പീഡനത്തിനിരയായത് അറിഞ്ഞതുമുതല്‍ പിതാവ് മനോവിഷമത്തിലായിരുന്നു

കോട്ടയം: കോട്ടയത്ത് പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കോട്ടയം കുറിച്ചിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

Read Also : ആറുമാസങ്ങള്‍ക്ക് ശേഷം ഇന്ന് തിയേറ്ററുകള്‍ തുറക്കുന്നു: ആദ്യ പ്രദര്‍ശനം ബുധനാഴ്ച

കുട്ടി പീഡനത്തിനിരയായത് അറിഞ്ഞതുമുതല്‍ പിതാവ് മനോവിഷമത്തിലായിരുന്നുവെന്നാണ് വിവരം. പെണ്‍കുട്ടിയെ പീഡിപ്പിച്ച 74 വയസുകാരനായ പലചരക്ക് കടക്കാരനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറിച്ചി സ്വദേശി യോഗിദാസന്‍ ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പലചരക്ക് കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ കടയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button