Latest NewsNewsInternationalTennisQatar

പഴം-പച്ചക്കറി ഇറക്കുമതിയ്ക്ക് മുൻകൂർ അനുമതി തേടണം: പുതിയ തീരുമാനവുമായി ഖത്തർ

ദോഹ: ഖത്തറിൽ പഴം-പച്ചക്കറി ഇറക്കുമതിയ്ക്ക് ഇനി മുൻകൂർ അനുമതി തേടണം. ഡിസംബർ ഒന്നു മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. പച്ചക്കറി-പഴം ഇറക്കുമതിക്ക് നഗരസഭ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി തേടണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ഡിസംബറിലെ ഇറക്കുമതിക്കായി നവംബർ 1 മുതൽ 20 വരെയാണ് മുൻകൂർ അനുമതിക്കായി അപേക്ഷ നൽകാനുള്ള സമയ പരിധി.

Read Also: വിഷയം പന്നിയായതു കൊണ്ട് ‘ഭക്ഷണ സ്വാതന്ത്ര്യസമരസേനാനികള്‍’ വായ തുറക്കുമെന്ന് പ്രതീക്ഷയില്ല : കെ.സുരേന്ദ്രന്‍

രാജ്യത്തെ പച്ചക്കറി, പഴം ഇറക്കുമതിക്കാർക്കായി വിളിച്ചു ചേർത്ത യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. [email protected] എന്ന ഇ-മെയിൽ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോറം ലഭിക്കും.

Read Also: ആദ്യ ഭാര്യയില്‍ രണ്ട് കുട്ടികള്‍, പിന്നെ സുഹൃത്തിന്റെ ഭാര്യ,ഒടുവില്‍ അനുപമ:അജിത്താണ് യഥാര്‍ത്ഥ വില്ലനെന്ന് അന്ന ബെന്നി

shortlink

Related Articles

Post Your Comments

Related Articles


Back to top button