CricketLatest NewsIndiaInternational

ഇന്ത്യയ്ക്ക് നിരാശ: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച്‌ പാകിസ്ഥാന്‍

അര്‍ദ്ധ സെഞ്വറികള്‍ നേടിയ പാകിസ്ഥാന്‍ ഓപ്പണര്‍മാരായ. മുഹമ്മദ് റിസ്വാനും ക്യാപ്റ്റന്‍ ബാബര്‍ അസമും ആണ് പാകിസ്ഥാന് ഗംഭീര വിജയം സമ്മാനിച്ചത്.

ദുബായ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച്‌ പാകിസ്ഥാന്‍ ആദ്യ ജയം സ്വന്തമാക്കി. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം നേടുകയായിരുന്നു. അര്‍ദ്ധ സെഞ്വറികള്‍ നേടിയ പാകിസ്ഥാന്‍ ഓപ്പണര്‍മാരായ. മുഹമ്മദ് റിസ്വാനും ക്യാപ്റ്റന്‍ ബാബര്‍ അസമും ആണ് പാകിസ്ഥാന് ഗംഭീര വിജയം സമ്മാനിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. പാക് ബൗളിംഗില്‍ വിക്ക‌റ്റുകള്‍ ഒന്നിന് പുറകെ ഒന്നായി നഷ്‌ടമായ ഇന്ത്യയെ പന്തും നായകന്‍ കൊഹ്‌ലിയും ചേര്‍ന്നുള‌ള കൂട്ടുകെട്ടാണ് തിരികെ ട്രാക്കിലെത്തിച്ചത്.ആദ്യ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍തന്നെ രോഹിത് ശര്‍മ്മ പുറത്ത്. ഷഹീന്‍ അഫ്രീദിയ്‌ക്കാണ് വിക്ക‌റ്റ്. തുടര്‍ന്ന് പ്രതിരോധിച്ച്‌ ഇന്ത്യ കളി ആരംഭിച്ചെങ്കിലും അഫ്രീദിയുടെ രണ്ടാം ഓവറില്‍ മറ്റൊരു ഓപ്പണറായ കെ.എല്‍ രാഹുലിനെയും (3), വൈകാതെ സൂര്യകുമാര്‍ യാദവിനെയും (11) ഇന്ത്യയ്‌ക്ക് നഷ്‌ടമായി.ഹസന്‍ അലിയെ തുടര്‍ച്ചയായി സിക്‌സടിച്ച്‌ പ്രതീക്ഷ നല്‍കി മികച്ച സ്‌കോറിലേക്ക് നീങ്ങുമെന്ന് കരുതിയ പന്തും(39) പുറത്തായി. പിന്നാലെ മികച്ച പിന്തുണ കൊഹ്‌ലിക്ക് നല്‍കിയ ജഡേജ(13) പുറത്തായി.

എന്നാല്‍ മികച്ച രീതിയില്‍ ബാ‌റ്റ് വീശി നായകന്‍ കൊഹ്‌ലി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചു. തന്റെ 29ാം അര്‍ദ്ധ സെഞ്ചുറി നേടിയ കൊഹ്‌ലി അവസാന ഓവറിന് തൊട്ട്മുന്‍പ് പുറത്തായി (57). അവസാന ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയും (11) പുറത്തായി. ഭുവനേശ്വര്‍ കുമാറും (5) ഷമിയും(0) ചേര്‍ന്ന് കൂടുതല്‍ നഷ്‌ടമുണ്ടാകാതെ ഇന്ത്യന്‍ ഇന്നിംഗ്സ് പൂര്‍ത്തിയാക്കി. ഏഴ് വിക്ക‌റ്റ് നഷ്‌ടത്തില്‍ 151 റണ്‍സാണ് ഇന്ത്യ നേടിയത്.

പാകിസ്ഥാന് വേണ്ടി മികച്ച സ്വിംഗ് ബൗളിംഗ് പുറത്തെടുത്തത് ഷഹീന്‍ അഫ്രീദിയാണ്. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി അഫ്രീദി 3 വിക്ക‌റ്റ് നേടി. ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍മാര്‍ നന്നായി നേരിട്ടെങ്കിലും നാല് ഓവറില്‍ ഹസന്‍ അലി 44 റണ്‍സ് വഴങ്ങി രണ്ട് വിക്ക‌റ്റ് നേടി.ടോസ് നേടിയ പാകിസ്ഥാന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ വരുണ്‍ ചക്രവര്‍ത്തി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇടം നേടി. ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button