Latest NewsUAENewsInternationalGulf

അബുദാബി ഡയലോഗ് മന്ത്രിതല ചർച്ച: ഇന്ത്യൻ സംഘത്തെ നയിക്കുക കേന്ദ്രമന്ത്രി വി മുരളീധരൻ

ന്യൂഡൽഹി: ദുബായിൽ നടക്കുന്ന അബുദാബി ഡയലോഗിന്റെ ഭാഗമായുള്ള ആറാമത് മന്ത്രിതല ചർച്ചയിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്നത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിലാണ് അബുദാബി ഡയലോഗ് നടക്കുന്നത്. ദുബായ് സന്ദർശനത്തിന്റെ ഭാഗമായി മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും വി മുരളീധരനുമായി കൂടക്കാഴ്ച്ച നടത്തമെന്നാണ് വിവരം. ദുബായ് എക്‌സ്‌പോ വേദി അദ്ദേഹം സന്ദർശിക്കുകയും ചെയ്യും.

Read Also: അപകട, അഗ്നിബാധ സ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നും മാർഗ തടസം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി

ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ കരാർ തൊഴിലാളികളെ സംഘടിപ്പിക്കൽ, അവരുടെ അനുഭവങ്ങൾ പങ്കിടൽ, മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഉറപ്പാക്കൽ എന്നിവ ചർച്ച ചെയ്യുന്നതിനുള്ള വേദിയാണ് അബുദാബി ഡയലോഗ്.

തൊഴിൽ മേഖലയിൽ പ്രാദേശിക സഹകരണം സുഗമമാക്കാനും ഈ വേദി സഹായിക്കും.ഗൾഫ് മേഖലയിലെ മുഖ്യ തൊഴിൽദാതാക്കളായ ആറു രാജ്യങ്ങൾ ഉൾപ്പെടെ പതിനെട്ട് രാജ്യങ്ങളുടെ പ്രതിനിധികളാണ് അബുദാബി ഡയലോഗിൽ പങ്കെടുക്കുന്നത്.

Read Also: ഇന്ദിരാഭവനില്‍ മുരളീധരന്‍ കാട്ടിക്കൂട്ടിയ ഭരണിപ്പാട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വെളിപ്പെടുത്തിയത് നാട് കണ്ടതാണ്

shortlink

Related Articles

Post Your Comments


Back to top button