Latest NewsIndiaNews

കോടികള്‍ വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമം ഉണ്ടായെന്ന ആരോപണം നിഷേധിച്ച് ആര്യന്‍ ഖാന്‍

മുംബൈ: മയക്കുമരുന്ന് കേസില്‍ പണം കൊടുത്ത് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. കേസിലെ സാക്ഷികളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. പണം നല്‍കി ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുന്‍പായി ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ആര്യന്‍ ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുന്നത്.

Read Also : ഷാരൂഖിന്റെ കുടുംബം പ്രതീക്ഷയില്‍ : ആര്യന് വേണ്ടി മുകുള്‍ റോത്തഗി

എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അടക്കം ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് സാക്ഷിയായ പ്രഭാകര്‍ സെയ്ല്‍ ആരോപിച്ചിരുന്നു. സാക്ഷിയുടെ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച എന്‍സിബി, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കോടതിയെ സമീപിക്കണമെന്നും മാദ്ധ്യമങ്ങളിലൂടെ അല്ല പറയേണ്ടിയിരുന്നതെന്നും വ്യക്തമാക്കിയിരുന്നു. കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തലില്‍, തനിക്കെതിരെ നിയമനടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിക്കണമെന്നാവശ്യപ്പെട്ട് സമീര്‍ വാങ്കഡെ മുംബൈ പൊലീസ് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button