ThrissurNattuvarthaLatest NewsKeralaNewsCrime

പിക്കപ്പ്‌വാനില്‍ മീന്‍ കച്ചവടം നടത്തുന്നതിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി: മൂന്ന് പേര്‍ അറസ്റ്റില്‍

തൃശൂര്‍: പിക്കപ്പ്‌വാനില്‍ മീന്‍ കച്ചവടം നടത്തുന്നതിനിടെ മണ്ണുത്തി പറവട്ടാനിയില്‍ ചുങ്കത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂക്കര തിരുവാണിക്കാവ് കരിപ്പാക്കുളം വീട്ടില്‍ ഷെമീറിനെ (38) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

Read Also : ചെമ്പഴന്തിയില്‍ വാഹനാപകടം: പച്ചക്കറി കടയിലേക്ക് കാര്‍ ഇടിച്ച് കയറി കടയുടമയ്ക്ക് ദാരുണാന്ത്യം

ഒല്ലൂക്കര സ്വദേശികളായ അമല്‍ സ്വാലിഹ്, സൈനുദ്ധീന്‍, നവാസ് എന്നിവരാണ് അറസ്റ്റിലായത്. അമലിന് കൊലപാതകത്തില്‍ നേരിട്ട് പങ്കും മറ്റു പ്രതികള്‍ക്ക് ഗൂഢാലോചനയിലുമാണ് പങ്കുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പറവട്ടാനി ചുങ്കം ബസ് സ്‌റ്റോപ്പിന് സമീപമായിരുന്നു സംഭവം നടന്നത്.

പിക്കപ്പ്‌വാനില്‍ മീന്‍ കച്ചവടം നടത്തുകയായിരുന്ന ഷെമീറിനെ ഓട്ടോറിക്ഷയിലെത്തിയ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷെമീറിനെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഷെമീര്‍. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button