KeralaLatest NewsNews

രാജാക്കന്മാരാണെന്ന തോന്നല്‍ വേണ്ട, മാറേണ്ട സമയം അതിക്രമിച്ചു: കേരള പോലീസിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

നമ്മുടെ രാജ്യത്തെ ശരിക്കുള്ള രാജാവ് ഇവിടുത്തെ ഓരോ പൗരന്മാരാണ്

കൊച്ചി: സംസ്ഥാന പോലീസ് സേനയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍. പോലീസുകാരെക്കുറിച്ചുള്ള പരാതികള്‍ കോടതിയില്‍ നിരന്തരം എത്തുന്നുണ്ട്. രാജാക്കന്മാരാണെന്ന തോന്നല്‍ പോലീസുകാര്‍ക്ക് ഉണ്ടാവരുത്. പോലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ യോഗത്തിലായിരുന്നു ജഡ്ജിയുടെ വിമര്‍ശനം.

‘പോലീസ് മാറണം, മാറേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു. അതിൽ യാതൊരു സംശയവും വേണ്ട. ആ ഫോഴ്സിന്റെ നിലനിൽപ്പ് എന്നു പറയുന്നത് മാറ്റത്തിലൂടെ മാത്രമാണ്. ഇല്ലെങ്കിൽ ഒരു കാരണവശാലും ഈ ഫോഴ്സിന് മുന്നോട്ടുപോകാൻ കഴിയില്ല. തെറ്റ് ചെയ്താൽ ഒരിക്കൽ പിടിക്കപ്പെടുമെന്നും തെറ്റ് ചെയ്യാത്തവർക്ക് ഒരിക്കലും ബുദ്ധിമുട്ട് വരുത്തില്ലെന്നും പറയുന്ന കാലത്ത് മാത്രമേ നമ്മുടെ ഫോഴ്സുകൾ ശരിയാകൂ.നമ്മുടെ രാജ്യത്തെ ശരിക്കുള്ള രാജാവ് ഇവിടുത്തെ ഓരോ പൗരന്മാരാണ്. ചില പോലീസ് സ്റ്റേഷൻ മാത്രം ജനമൈത്രി സ്റ്റേഷൻ ആകുന്നത് തെറ്റാണ്. എല്ലാ പോലീസ് സ്റ്റേഷനും ജനമൈത്രി ആകണം. എല്ലാ പോലീസ് സ്റ്റേഷനും സാധാരണ ഓഫീസ് പോലെ ആകണം’- ജഡ്ജി പറഞ്ഞു.

Read Also  :  സ്‌നേഹം നടിച്ച് അരുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് 12കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെ പിടികൂടി

പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്ന കോടതി ഉത്തരവ് പോലീസിന്റെ മനോവീര്യം തകര്‍ക്കുമെന്ന നിലപാട് തെറ്റാണ്. തെറ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താനുള്ള മനോധൈര്യമാണ് സേനയ്ക്ക് ഉണ്ടാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button