Latest NewsNewsIndia

ഡ്യൂട്ടി ഡോക്ടറുടെ മേല്‍ സീലിങ് ഫാന്‍ വീണ് തലയ്ക്ക് പരിക്ക്: ഹെല്‍മറ്റ് ധരിച്ചെത്തി സഹപ്രവര്‍ത്തകരുടെ പ്രതിഷേധം

ഹൈദരബാദ്: ഡ്യൂട്ടി ഡോക്ടറുടെ മേല്‍ സീലിങ് ഫാന്‍ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഹെല്‍മെറ്റ് ധരിച്ച് അസാധാരണ പ്രതിഷേധവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍. ഹൈദരബാദിലെ ഉസ്മാനിയ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. തിങ്കളാഴ്ച ത്വക്ക് രോഗവിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറുടെ മേല്‍ സീലിങ് ഫാന്‍ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ഫാന്‍ പൊട്ടീവീഴുന്നതുപോലുള്ള സംഭവങ്ങള്‍ ആശുപത്രിയില്‍ പതിവാണെന്നും ഇതുവരെ രോഗികള്‍ക്കോ, ഡോക്ടര്‍മാര്‍ക്കോ സാരമായി പരിക്കേല്‍ക്കാത്തത് ഭാഗ്യം കൊണ്ടാണെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനിടയുണ്ടെന്നും അപ്പോഴും അധികൃതര്‍ മൗനം പാലിക്കുമെന്നും ഇവർ കുറ്റപ്പെടുത്തി.

രാമേശ്വരത്ത് നിന്ന് അയോദ്ധ്യയിലേക്ക് കാല്‍നടയായി മുന്‍ സൈനികന്‍, യാത്രയിലുടനീളം വാക്‌സിനേഷന്‍ പ്രചാരണം

അധികൃതരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തെ തുടർന്നാണ് ഇത്തരമൊരു സമരം സംഘടിപ്പിച്ചതെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേർത്തു. പ്രതിഷേധം നടത്തിയ ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘം വിവിധ ആവശ്യങ്ങളടങ്ങിയ മെമ്മോറാണ്ടം ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button