ThiruvananthapuramKeralaNattuvarthaLatest NewsNews

പരീക്ഷാ തീയതികളില്‍ മാറ്റം: വിവരങ്ങൾ വ്യക്തമാക്കി പി.എസ്.സി

തിരുവനന്തപുരം: പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷ തീയതികളില്‍ മാറ്റം വരുത്തിയതായി പി.എസ്.സി. 07-09-2021 ല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ആറ് പരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പുതുക്കിയ തീയതിയും പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അസിസ്റ്റന്റ് സെയില്‍സ് മാന്‍ (സപ്ലൈ കോ), ഫീല്‍ഡ് വര്‍ക്കര്‍ (ഹെല്‍ത്ത് സര്‍വ്വീസ്), ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ (വുമണ്‍ ആന്റ് ചൈല്‍ഡ് ഡെവലപ്‌മെന്റ്) വി ഇ ഒ (എസ് ആര്‍ ഫോര്‍ എസ് സി / എസ് ടി) റൂറല്‍ ഡെവലപ്‌മെന്റ്, ബൈന്‍ഡര്‍ (ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, കെപിഎസ്‌സി, ക്ലര്‍ക്ക് ടൈപ്പിസ്റ്റ് (വി) ആന്റ് വേരിയസ് അതര്‍ ടൈപ്പിസ്റ്റ് പോസ്റ്റ്‌സ് എന്നീ വിഭാഗങ്ങളിലേക്കുള്ള പരീക്ഷകളുടെ തീയതിയിലാണ് മാറ്റം വരുത്തിയിട്ടുളളത്.

കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പതിനഞ്ചുകാരനെ ജുവൈനൽ ഹോമിലേക്ക് മാറ്റി

ഡിസംബര്‍ മാസത്തിലാണ് ഈ പരീക്ഷകളെല്ലാം നടത്താന്‍ പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്. അസിസ്റ്റന്റ് സെയില്‍സ് മാന്‍ പരീക്ഷ ഡിസംബര്‍ 12 ന് ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button