Latest NewsKeralaIndia

ഇന്ധനവില വർധന: നികുതിയിലൂടെ കേരളം പോക്കറ്റിലാക്കിയത് 8704 കോടി രൂപ

ഈ വർഷം തീരാൻ രണ്ടു മാസം കൂടി അവശേഷിക്കെ കഴിഞ്ഞ വർഷത്തെ നികുതി തുകയുടെ 90 ശതമാനവും ലഭിച്ചു കഴിഞ്ഞു.

തിരുവനന്തപുരം: ഇന്ധന വില വർധന ദിനംപ്രതി ഉണ്ടായിട്ടും കേരള സർക്കാർ കാര്യമായ പ്രതിരോധം തീർക്കാത്തത് അണികളിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇതിന്റെ മറ്റൊരു വശം സർക്കാരിനും ഈ വിലവർധന മൂലം സന്തോഷമുണ്ടെന്നതാണ്. നികുതിയിലൂടെ മാത്രം സംസ്ഥാനം പോക്കറ്റിലാക്കിയത് 8704 കോടി രൂപയാണ്. ഈ വർഷം തീരാൻ രണ്ടു മാസം കൂടി അവശേഷിക്കെ കഴിഞ്ഞ വർഷത്തെ നികുതി തുകയുടെ 90 ശതമാനവും ലഭിച്ചു കഴിഞ്ഞു.

കേന്ദ്രസർക്കാരിന്റെ ഇന്ധന വില വർധനവിനെതിരെ സിപിഎമ്മും സർക്കാരും കാര്യമായ പ്രതിരോധം തീർക്കാത്തതും ഇതേ കാരണത്താലാണ്. തങ്ങളല്ല ഇന്ധന വില വർദ്ധിപ്പിക്കുന്നതെന്നും കേന്ദ്രമാണ് വില കുറയ്‌ക്കേണ്ടതെന്നുമുള്ള നിലപാടിലാണ് സർക്കാർ. ഇതുകൂടാതെ പെട്രോളിന് 27 .42 ശതമാനമുണ്ടായിരുന്ന നികുതി സംസ്ഥാനം ഉയർത്തുകയും ഇപ്പോൾ 30 .08 ആക്കുകയും ചെയ്തു.

സംസ്ഥാനം തങ്ങളുടെ നികുതി കുറച്ചാൽ തന്നെ പെട്രോൾ വില നൂറിന് താഴെയെത്തും. അതേസമയം കേന്ദ്രത്തിനു ലഭിക്കുന്ന നികുതി വിവിധ പദ്ധതികൾക്കായി സംസ്ഥാനങ്ങൾക്ക് തന്നെ തിരിച്ചു നൽകുന്നുണ്ട്. വെറും 10 പൈസ കൂട്ടിയാൽ തന്നെ പ്രതിഷേധവുമായി രംഗത്തെത്താറുള്ള പ്രതിപക്ഷ കക്ഷികളും ഈ കാര്യത്തിൽ മൗനത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button