Latest NewsUAENewsInternationalGulf

കാഴ്ച്ചകളിൽ പുതുമയോടെ ഗ്ലോബൽ വില്ലേജ്: വിശേഷങ്ങൾ അറിയാം

ദുബായ്: കാഴ്ച്ചകളിൽ പുതുവസന്തം വിരിച്ച് ഗ്ലോബൽ വില്ലേജ്. കാഴ്ചകളിലും ഉല്ലാസങ്ങളിലും പുതുമകളോടെ ഗ്ലോബൽ വില്ലേജ് തുറന്നു. ഇന്ത്യയുടേത് ഉൾപ്പടെ 26 പവിലിയനുകളാണുള്ളത്. ഇറാഖും ഗ്ലോബൽ വില്ലേജിൽ പവലിയൻ ഒരുക്കിയിട്ടുണ്ട്. ആദ്യമായാണ് ഇറാഖ് ഗ്ലോബൽ വില്ലേജിൽ പവലിയൻ ഒരുക്കുന്നത്.

Read Also: ‘കോണ്‍​ഗ്രസ് സൈബര്‍ ആക്രമണം അപലപനീയം’: ആര്‍ജെ സൂരജിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

വിവിധ രാജ്യങ്ങളിലെ 80 സംസ്‌കാരങ്ങൾ പ്രതിഫലിക്കുന്ന കാഴ്ചകളാണ് ഗ്ലോബൽ വില്ലേജിലുള്ളത്. ഓരോ രാജ്യത്തെയും കരകൗശല വസ്തുക്കളും ഭക്ഷണവും കലാ പ്രകടനവുമെല്ലാം ഉണ്ടാകും. കൂടുതൽ ഹരിതമേഖലകളും ഇരിപ്പിടങ്ങളും ഒരുക്കിയതായി സീനിയർ മാനേജർ മുഹമ്മദ് ഇഷാഖ് അറിയിച്ചു.

അതേസമയം ആർടിഎ ഗ്ലോബൽ വില്ലേജിലേക്ക് 4 ബസ് സർവീസുകൾ ആരംഭിച്ചു. റാഷിദിയ സ്റ്റേഷൻ (റൂട്ട് 102), യൂണിയൻ സ്‌ക്വയർ (റൂട്ട് 103), ഗുബൈബ ബസ് സ്റ്റേഷൻ (റൂട്ട് 104), മാൾ ഓഫ് ദി എമിറേറ്റ്‌സ് (റൂട്ട് 106) എന്നിവിടങ്ങളിൽ നിന്നാണ് ആർടിഎ ബസ് സർവ്വീസുകൾ ആരംഭിച്ചത്. 10 ദിർഹമാണ് ബസ് സർവ്വീസിന്റെ നിരക്ക്.

ഗ്ലോബൽ വില്ലേജിൽ നിന്ന് എക്‌സ്‌പോയിലേക്കും തിരികെയും സൗജന്യ ബസ് സർവീസുകൾ നടത്തുന്നുണ്ട്. ദുബായ് മിറക്കിൾ ഗാർഡനിലേക്കുള്ള സർവീസ് നവംബർ ഒന്നിന് ആരംഭിക്കും. മാൾ ഓഫ് ദി എമിറേറ്റ്‌സിൽ നിന്നുള്ള റൂട്ട് 105 ബസിൽ 5 ദിർഹമാണ് യാത്രാനിരക്ക്.

Read Also: മറ്റൊരാളുടെ ഭാര്യയെ സ്വന്തമാക്കി, ഇപ്പോ ജീവിതം വേറൊരു യുവതിക്കൊപ്പം: ഈ അവിഹിത ബന്ധത്തെ ന്യായീകരിക്കണോ കൂട്ടുനില്‍ക്കണോ

shortlink

Related Articles

Post Your Comments

Related Articles


Back to top button