Latest NewsKeralaIndiaNews

കേരള പോലീസിന്റെ നവീകരണം: 69.62 കോടി രൂപയുടെ കേന്ദ്ര ഫണ്ട് ചെലവഴിക്കാതെ സംസ്ഥാനം

കൊച്ചി: സംസ്ഥാനത്തെ പോലീസ് സേനയുടെ നവീകരണത്തിന് വേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുവദിച്ച ഫണ്ടിൽ 69.62 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം സമർപ്പിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. സംസ്ഥാനത്ത് മാവോയിസ്റ്റ്, തീവ്രവാദ സംഘടനകൾ ശക്തി പ്രാപിക്കുന്നതിനിടയിലാണ് ആധുനികവത്ക്കരണത്തിന് കേന്ദ്ര സർക്കാർ നൽകിയ ഫണ്ട് ചെലവഴിക്കുന്നതിൽ കേരള പോലീസ് അലംഭാവം കാട്ടുന്നുവെന്ന് കണക്കുകൾ പുറത്തുവരുന്നത്.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. കേരള പോലീസിന്റെ നവീകരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019-20 ൽ നൽകിയത് 54.01 കോടി രൂപയാണ്. പക്ഷെ ഒരു രൂപ പോലും കേരള പോലീസ് ചെലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. മുൻവർഷങ്ങളിലും സമാനാവസ്ഥ തന്നെ.
പോലീസ് സേനയുടെ നവീകരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2018-19 ൽ അനുവദിച്ചത് 17.78 കോടി രൂപ, പക്ഷെ സംസ്ഥാനം ചെലവഴിച്ചത് 2.17 കോടി മാത്രം. ഇതുമൂലം 2020-2021, 2021-22 സാമ്പത്തിക വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ട തുക കേന്ദ്രം നൽകിയില്ല.

Also Read:മദ്യപിച്ച് ഭാര്യയെ തല്ലുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ചു

2014-15 മുതൽ ഒക്ടോബർ 10, 2021 വരെ കേരള പോലീസിന്റെ നവീകരണത്തിന് 143.01 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയത്. സുരക്ഷിതമായ പോലീസ് സ്റ്റേഷനുകൾ, പരിശീലന കേന്ദ്രങ്ങൾ, ആധുനിക ആയുധങ്ങൾ, വാഹനങ്ങൾ, ആശയവിനിമയ ഉപകരണങ്ങൾ, ഫോറൻസിക് സജ്ജീകരണം തുടങ്ങിയവ നിർമ്മിച്ച് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം ഗോവിന്ദൻ നമ്പൂതിരി പറഞ്ഞു. ഇത് കൂടാതെ മൂന്ന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ മേടിക്കാൻ 1.85 കോടി രൂപയും മൈൻ പ്രൂഫ് വാഹനങ്ങൾ വാങ്ങാൻ 1.55 കോടി രൂപയും നൽകിയെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഫിംഗർ പ്രിന്റിങ് ബ്യൂറോയുടെ നവീകരണത്തിന് 1.22 കോടി രൂപയും കേന്ദ്രം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button