ThiruvananthapuramKeralaNattuvarthaLatest NewsNews

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു, മോദി തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ: കെ സുധാകരൻ

യഥാര്‍ത്ഥ ജനവിധിക്കു പകരം ഫോണ്‍ ചോര്‍ത്തി കൃത്രിമമായി ഉണ്ടാക്കിയ ജനവിധിയാണ് മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്

തിരുവനന്തപുരം: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസിൽ അന്വേഷണം ശരിയായ ദിശയിലാണെങ്കില്‍ മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും തലയില്‍ മുണ്ടിട്ടുകൊണ്ട് മാത്രമേ ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റുകയുളളുവെന്നും പരിഹാസവുമായി കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാനുള്ള സുപ്രീംകോടതി വിധിയിൽ പ്രതികരിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയുടെ അന്വേഷണം നേരിടുന്ന രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും സുധാകരന്‍ പറഞ്ഞു. ഫോണ്‍ ചോര്‍ത്തലിന് നേതൃത്വം കൊടുത്ത ആഭ്യന്തര മന്ത്രിയെ പുറത്താക്കാനുള്ള ആര്‍ജവമെങ്കിലും പ്രധാനമന്ത്രി കാണിക്കണമെന്നും ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് ഒരു വിശദീകരണം പോലും നല്‍കാന്‍ ഇതുവരെ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വീണ്ടും ന്യൂനമര്‍ദ്ദം: ബംഗാള്‍ ഉള്‍കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു:ഞായറാഴ്ച വരെ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

‘കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെയും, മറ്റുപത്രിപക്ഷ നേതാക്കളുടേയും, മാധ്യമപ്രവര്‍ത്തകരുടേയും, സുരക്ഷാ സേനയിലെ മുന്‍തലവന്‍മാരുടേയും ഉള്‍പ്പെടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയാണ് എന്‍ഡിഎ അധികാരത്തിലേറിയത്. യഥാര്‍ത്ഥ ജനവിധിക്കു പകരം ഫോണ്‍ ചോര്‍ത്തി കൃത്രിമമായി ഉണ്ടാക്കിയ ജനവിധിയാണ് മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇന്ത്യ ഏറെ നാള്‍ അകറ്റി നിര്‍ത്തിയിരുന്ന ഇസ്രയേലിന് ചുവന്ന പരവതാനി വിരിച്ചു കൊടുത്തത്. ഇസ്രയേലിന്റെ സയണിസവും നരേന്ദ്ര മോദിയുടെ ഹിന്ദുത്വയും കൈകോര്‍ക്കുകയാണു ചെയ്തത്’. സുധാകരൻ പറഞ്ഞു.

‘2017ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. തുടര്‍ന്ന് 2018ല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യ സന്ദര്‍ശിച്ച് സൗഹൃദം ഊട്ടിയുറപ്പിച്ചു. തുടര്‍ന്ന് നികുതിദായകരുടെ ആയിരം കോടി ചെലവിട്ടാണ് പൗരന്‍മാരുടെ രഹസ്യം ചോര്‍ത്താന്‍ പെഗാസസ് സോഫ്റ്റ് വെയര്‍ വാങ്ങിയതെന്നും സുധാകരൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button