Latest NewsNewsIndia

ഈ സെല്ലാണ് സ്വാതന്ത്ര്യത്തിന്റെ സത്യം, പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നതല്ല, സവർക്കറെ അവർ അത്രമാത്രം ഭയന്നിരുന്നു: കങ്കണ

മുംബയ്: സവർക്കറെ തടവിൽ പാർപ്പിച്ചിരുന്ന ആൻഡമാൻ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലുള്ള സെല്ലുലാര്‍ ജയിലിൽ സന്ദർശനം നടത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. തന്റെ പുതിയ ചിത്രമായ തേജസിന്റെ ചിത്രീകരണത്തിന്റെ ഭാ​ഗമായി ആൻഡമാനിൽ എത്തിയതായിരുന്നു താരം. സവർക്കറെ തടവിലിട്ടിരുന്ന സെല്ലിൽ എത്തിയ കങ്കണ അദ്ദേഹത്തിന്റെ ചിത്രത്തിന്റെ മുന്നിലിരുന്ന് ധ്യാനിക്കുകയും ചെയ്തു. ഈ സെല്ലാണ് സ്വാതന്ത്ര്യത്തിന്റെ സത്യമെന്നും പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നതല്ലെന്നും കാലാപാനിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

കങ്കണ റണാവത്തിന്റെ വാക്കുകൾ ഇങ്ങനെ;

‘ഇന്ന് ആൻഡമാൻ ദ്വീപിൽ എത്തിയ ഞാൻ പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിലെ കാലാപാനിയിലെ വീർ സവർക്കറുടെ സെൽ സന്ദർശിച്ചു. അവിടം എന്നെ ഉലച്ചുകളഞ്ഞു. പൈശാചികത്വം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ മനുഷ്യത്വം സവർക്കർ ജിയുടെ രൂപത്തിൽ അതിന്റെ ഉച്ചസ്ഥായിയിലെത്തി. എല്ലാ ക്രൂരതകളെയും കണ്ണുകളിലേക്ക് നോക്കിത്തന്നെ അദ്ദേഹം നിശ്ചയദാർഢ്യത്തോടെ നേരിട്ടു. അവർ എത്രമാത്രം ഭയന്നിട്ടുണ്ടാകാം. അക്കാലത്ത് അവർ അദ്ദേഹത്തെ കാലാപാനിയിൽ അടച്ചു. കടലിന്റെ നടുവിലുള്ള ഈ ചെറിയ ദ്വീപിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്. എന്നിട്ടും അവർ അദ്ദേഹത്തെ ചങ്ങലകളാൽ ബന്ധിച്ചു. കൂറ്റൻ മതിലുകൾ ഉള്ള ഒരു ജയിൽ പണിതു. ഒരു ചെറിയ സെല്ലിൽ അടച്ചു. അനന്തമായ കടലിന് കുറുകെ പക്ഷിയെപ്പോലെ പറന്നുരക്ഷപ്പെടുമോ എന്ന ഭയം. ഭീരുക്കള്‍. ഈ സെല്ലാണ് സ്വാതന്ത്ര്യത്തിന്റെ സത്യം. അല്ലാതെ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നതല്ല. സവർക്കറോടുള്ള നന്ദിയും ആദരവും കാരണം ആ സെല്ലിൽ ഞാൻ അല്പനേരം ധ്യാനമിരുന്ന് അദ്ദേഹത്തിന് ആദരം അർപ്പിച്ചു’.

shortlink

Related Articles

Post Your Comments

Related Articles


Back to top button