Latest NewsIndiaNews

കോൺഗ്രസ് മാറി മോദി അധികാരത്തിൽ വന്നതോടെ ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന ബഹുമാനം വർധിച്ചു: അമിത് ഷാ

ദേശീയ സുരക്ഷയ്ക്ക് യാതൊരുറപ്പും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല കോൺഗ്രസ് ഭരണകാലത്തെ പന്ത്രണ്ട് ലക്ഷം രൂപയുടെ അഴിമതിയും തട്ടിപ്പും നടന്നിരുന്നു.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി അധികാരത്തിൽ വന്നതോടെ വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ മൂല്യവും അഭിമാനവും വര്‍ദ്ധിച്ചെന്നും അമിത് ഷാ പറഞ്ഞു. ജനാധിപത്യ വിതരണം, സര്‍ക്കാരിന്റെ തലവനായി നരേന്ദ്ര മോദിയുടെ രണ്ട് പതിറ്റാണ്ടുകള്‍’ എന്ന വിഷയത്തില്‍ രാംബാവു മാല്‍ഗി പ്രബോധിനി സംഘടിപ്പിച്ച മൂന്ന് ദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014-ലെ തിര‌ഞ്ഞെടുപ്പ് കാലത്ത് പത്ത് വർഷം തികച്ച കോൺഗ്രസ് സർക്കാരിലെ ക്യാബിനറ്റ് അംഗങ്ങൾ മോദിയെ പ്രധാനമന്ത്രിയായി അംഗീകരിച്ചില്ലെന്നും നയ സ്തംഭനമുണ്ടായെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ദേശീയ സുരക്ഷയ്ക്ക് യാതൊരുറപ്പും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല കോൺഗ്രസ് ഭരണകാലത്തെ പന്ത്രണ്ട് ലക്ഷം രൂപയുടെ അഴിമതിയും തട്ടിപ്പും മൂലം വിദേശ രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന ബഹുമാനം ഏറ്റവും താഴ്നന്ന നിലയിലായിരുന്നുവെന്നും മന്ത്രി ആരോപിച്ചു.

Read Also  :  സ്‌നാപ്ചാറ്റിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തു: രണ്ടു പേർ അറസ്റ്റിൽ

അക്കാലത്ത് ആഭ്യന്തര സുരക്ഷയെ സംബന്ധിച്ച നിരവധി ചോദ്യങ്ങളാണ് രാജ്യം നേരിട്ടതെന്നും ജനാധിപത്യ സംവിധാനം ഏത് നിമിഷവും തകരുന്ന നിലയിലായിരുന്നെന്നും അമിത് ഷാ പറഞ്ഞു. തുടര്‍ന്നാണ് 2014 ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. 2019-ലും മോദിക്ക് തന്നെയാണ് ജനവിധി ലഭിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button