Latest NewsUAENewsInternationalGulf

എമിറേറ്റ്‌സ് എയർലൈൻസിൽ തൊഴിലവസരം: ആറു മാസത്തിനകം 6,000 പേർക്ക് നിയമനം

ദുബായ്: എമിറേറ്റ്‌സ് എയർലൈൻസിൽ തൊഴിലവസരം. ആറു മാസത്തിനകം 6,000 പേർക്ക് നിയമനം നൽകുമെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്. പൈലറ്റുമാർ, എൻജിനീയർമാർ, എയർഹോസ്റ്റസുമാർ, ഫീൽഡ് ജീവനക്കാർ തുടങ്ങിയവർക്കാണ് തൊഴിലവസരങ്ങൾ നൽകുന്നത്. ദുബായിൽ മാത്രം 700 ഫീൽഡ് ജീവനക്കാരെ നിയമിക്കുമെന്നും കമ്പനി അറിയിച്ചു.

നിർത്തിവച്ചിരുന്ന സർവീസുകളിൽ 90 ശതമാനവും പുനരാരംഭിച്ചതോടെയാണ് പുതിയ തീരുമാനങ്ങൾ എമിറേറ്റ്‌സ് എയർലൈൻസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കോവിഡിനെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചതാണ് തീരുമാനങ്ങൾക്ക് പിന്നിലെ മറ്റൊരു കാരണം. വർഷാവസാനത്തോടെ സർവീസുകൾ പൂർണതോതിൽ ആരംഭിക്കാനാകുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments


Back to top button