KeralaCinemaMollywoodLatest NewsNewsEntertainment

പലരും പറഞ്ഞ് കേട്ടാണ് ഞാനും ലേഖയും അവിടെ പോയത്, എന്റെ ഡ്രസ്സിന് ചേർന്ന മോതിരമുണ്ടെന്ന് പറഞ്ഞത് മോൻസൻ: എം.ജി ശ്രീകുമാർ

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ മോൻസൻ മാവുങ്കൽ അറസ്റ്റിലായതിനു പിന്നാലെ ഗായകന്‍ എം.ജി ശ്രീകുമാറിന് നേരെ ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞിരുന്നു. ഒരു ചാനലിലെ സംഗീത പരിപാടിക്കിടെ മോൻസൻ തനിക്ക് നല്‍കിയ മോതിരത്തെ കുറിച്ച് എം.ജി ശ്രീകുമാര്‍ പറഞ്ഞ വാക്കുകൾ ഏറ്റുപിടിച്ചായിരുന്നു ട്രോളുകൾ. ഇപ്പോഴിതാ, ഈ മോതിരം ലഭിക്കാനുണ്ടായ സാഹചര്യം ഗൃഹലക്ഷ്മിയോട് വെളിപ്പെടുത്തുകയാണ് എം.ജി.

Also Reda:സ​പ്ലൈ​കോ​യി​ല്‍​നി​ന്ന് കടല വാങ്ങുമ്പോൾ ക​ല്ലും മ​ണ്‍​ക​ട്ട​ക​ളും സൗജന്യം: പരാതിയുമായി യുവാവ്

‘ഞാനും രമേഷ് പിഷാരടിയും കൂടെ രണ്ടു വര്‍ഷം മുന്നേ ഫ്‌ളവേഴ്‌സ് ടിവിയുടെ പരിപാടിക്കിടെ ഉണ്ടാക്കിയ തമാശയാണ് എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. മോൻസൻ എന്നയാള്‍ ഫ്‌ളവേഴ്‌സ് ടിവിയിലെ സംഗീത പരിപാടി കണ്ട് ഇഷ്ടപ്പെട്ട് കുട്ടികള്‍ക്ക് പാട്ടുപഠിക്കാന്‍ ഒരു മൈക്ക് സമ്മാനമായി അയച്ചു. തൊട്ടടുത്ത ദിവസം അയാള്‍ പറഞ്ഞു. സാറിന്റെ ഡ്രസ്സിന് ചേര്‍ന്നൊരു മോതിരമുണ്ട് എന്റെ കൈയില്‍. ഞാന്‍ അതൊന്ന് കൊടുത്തയക്കാം. അത് ഇട്ടാല്‍ സാര്‍ ഇടത്തെ കൈ കൊണ്ട് മൈക്ക് പിടിച്ച് പാടുമ്പോള്‍ നല്ല ഭംഗിയായിരിക്കും, പക്ഷേ ഇട്ട ശേഷം തിരികെ തരണം. ഞാനൊരു ശുദ്ധനായതു കൊണ്ട് അത് കേട്ടു. അങ്ങനെ സംഭവിച്ചതാണ്’, എം.ജി വ്യക്തമാക്കുന്നു.

മോൻസനുമായി തനിക്ക് യാതൊരു സൗഹൃദവമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അയാളുടെ വീട് ഒരു മ്യൂസിയം പോലെ ആയിരുന്നല്ലോ, അങ്ങനെ ആരൊക്കെയോ പറഞ്ഞറിഞ്ഞാണ് താനും ലേഖയും ആ വീട്ടിൽ പോയതെന്നും എം.ജി പറയുന്നു. ‘കൊച്ചിയില്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉള്ള സാധനങ്ങളെല്ലാം സൂക്ഷിച്ച് ഇങ്ങനെയൊരു വീടുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും അതിശയം തോന്നും. നമ്മളത് കാണാന്‍ പോകും. ആരൊക്കെയോ പറഞ്ഞത് കേട്ടാണ് ഞാനും ലേഖയും അവിടെ പോവുന്നത്. അത് കണ്ട് തിരികെപ്പോന്നു എന്നല്ലാതെ വേറൊന്നുമില്ല’, ശ്രീകുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button