MalappuramNattuvarthaLatest NewsKeralaNews

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കൗ​മാ​ര​ക്കാ​ര​ൻ പിടിയിൽ

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ൽ 14 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കൗ​മാ​ര​ക്കാ​ര​ൻ പിടിയിൽ. പൊ​ന്നാ​നി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ്ഫാ​ഖ് (19) ആ​ണ് അറസ്റ്റിലായത്. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇയാളെ പോലീസ് അ​റ​സ്റ്റ് ചെയ്തത്.

വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് ഗ​ർ​ഭി​ണി​യാ​ണ​ന്ന് മ​ന​സി​ലാ​യ​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ട​ന്ന പീ​ഡ​നം ഭ​യം കാ​ര​ണം പെ​ൺ​കു​ട്ടി പു​റ​ത്ത് ​പ​റ​ഞ്ഞി​രു​ന്നി​ല്ല. തുടർന്ന് ബന്ധുക്കൾ നൽകിയ പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ന്നാ​നി പോ​ലീ​സ് ‌‌പ്ര​തി​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു. പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button