KeralaLatest NewsNews

പന്തീരങ്കാവ് യുഎപിഎ കേസ്: വിധിയില്‍ സന്തോഷം, നീതി ലഭിച്ചു, എല്ലാവരോടും നന്ദിയെന്ന് താഹയുടെ അമ്മ

മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുള്ള ശക്തമായ തെളിവുണ്ടെന്ന എന്‍ഐഎ വാദം തള്ളിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് താഹയുടെ അമ്മ ജമീല. മകന് നീതി ലഭിച്ചെന്നും കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നതായും ജമീല പറഞ്ഞു. അതേസമയം മകന്റെ പഠനത്തിന് കോടതിയില്‍ നിന്ന് അനുമതി ലഭിച്ചിരുന്നെങ്കിലും അതിനാവശ്യമായ സൗകര്യങ്ങള്‍ ജയിലില്‍ നിന്ന് കിട്ടിയില്ലെന്നും അവര്‍ പറഞ്ഞു.

Read Also : വിശ്വസ്തതയോടെ എംകെ ജയന്‍, കൈയ്യൊപ്പില്‍ പറന്നുയരുന്ന കിളി: കൈയടി നേടി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

താഹയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും വിധി കേരള പൊലീസിനുള്ള തിരിച്ചടിയാണെന്നും കേസിലെ മറ്റൊരു പ്രതിയായ അലന്‍ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് പറഞ്ഞു. താഹ ഫസലിന് ജാമ്യം അനുവദിച്ചതിനൊപ്പം അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളിയിരുന്നു. ജസ്റ്റിസ് അജയ് റെസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുള്ള ശക്തമായ തെളിവുണ്ടെന്ന എന്‍ഐഎ വാദം തള്ളിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

നിരോധിത പുസ്തകം കൈവശം വയ്ക്കുകയോ മുദ്രവാക്യം വിളിക്കുകയോ ചെയ്താല്‍ എങ്ങനെ യുഎപിഎ പ്രകാരം കേസെടുക്കുമെന്ന് എന്‍ഐഎയോട് കോടതി ചോദിച്ചിരുന്നു. വാദത്തിനിടെ ഇരുവരുടെയും പ്രായം സംബന്ധിച്ച് കോടതിയില്‍ ചര്‍ച്ച ഉയര്‍ന്നപ്പോള്‍ തീവ്രവാദത്തിന് പ്രായമില്ലെന്നായിരുന്നു എന്‍ഐഎയുടെ മറുപടി. 2019 നവംബര്‍ നവംബര്‍ രണ്ടിനാണ് പൊലീസ് കോഴിക്കോട് നിന്ന് അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button