Latest NewsUAENewsInternationalGulfQatar

നല്ല മഴയ്ക്കായി പ്രാർത്ഥന നടത്തി ഖത്തർ: പ്രാർത്ഥനയിൽ പങ്കുചേർന്ന് അമീർ ശൈഖ് തമീം

ദോഹ: നല്ല മഴയ്ക്കായി പ്രാർത്ഥന നടത്തി (ഇസ്തിസ്‌ക) ഖത്തർ. പ്രാർഥനയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും പിതൃ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയും പങ്കുചേർന്നു. അൽ വജ്ബ പാലസിലെ പ്രാർത്ഥനാ ഗ്രൗണ്ടിൽ ഇന്നു രാവിലെ നടന്ന ഇസ്തിസ്‌ക നമസ്‌കാരത്തിലാണ് അമീറും പിതൃ അമീറും പങ്കെടുത്തത്.

Read Also: നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ചിത്രങ്ങള്‍ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത പ്രതി പിടിയിൽ

രാജ്യത്തുടമുള്ള എല്ലാ പള്ളികളിലും ഇസ്തിസ്‌ക നമസ്‌കാരം നടന്നു. അമീറിന്റെ പ്രത്യേക പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനിയും പ്രാർത്ഥനയിൽ പങ്കെടുത്തു. സുപ്രീം കോടതി ജഡ്ജി ഷെയ്ഖ് ഡോ.തഖീൽ ബിൻ സായെർ അൽ ഷമ്മാരിയാണ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്. മന്ത്രിമാർ, പൗരന്മാർ, ശൈഖുമാർ എന്നിവരും അൽ വജ്ബയിൽ നടന്ന നമസ്‌കാരത്തിൽ പങ്കെടുത്തു. നൂറുകണക്കിന് വിശ്വാസികളാണ് രാജ്യമെമ്പാടും നടന്ന പ്രാർത്ഥനയിൽ പങ്കെടുത്തത്.

Read Also: മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട 925 കേസുകള്‍ പിന്‍വലിച്ചു, കൂടുതൽ കേസുകൾ ശിവൻകുട്ടിയുടേത്

shortlink

Related Articles

Post Your Comments

Related Articles


Back to top button