CinemaLatest NewsKeralaNewsIndiaEntertainmentKollywood

രജനികാന്ത് ആശുപത്രിയിൽ

ചെന്നൈ: തമിഴ് സൂപ്പർ താരം രജനികാന്ത് ആശുപത്രിയിൽ.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അതേസമയം പതിവ് പരിശോധനയ്ക്കായാണ് രജനികാന്ത് ആശുപത്രിയിലെത്തിയതെന്ന് താരവുമായി ബന്ധപ്പെട്ടവർ അറിയിച്ചു. വൈകിട്ട് 4.30ഓടെയാണ് രജനികാന്ത് ആശുപത്രിയിലെത്തിയത്.ശ്വാസംമുട്ടലിനെയും രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെയും തുടർന്ന് താരത്തെ കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെയുടെ ട്രെയിലർ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. സൂപ്പർ താരത്തിന്റെ പുതിയ കഥാപാത്രത്തിന് വൻ വരവേല്പാണ് ആരാധകർ നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button