KeralaLatest NewsNews

ലഹരിമരുന്ന് കേസുകളില്‍ പ്രതികളാവുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു : സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ലഹരിമരുന്ന് കേസുകളില്‍ പ്രതികളാകുന്ന പെണ്‍കുട്ടികളുടെ എണ്ണം ഏറിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇവരിലേറെയും 25ന് താഴെ പ്രായമുള്ളവരാണെന്നും ലഹരിമരുന്ന് കേസില്‍ പ്രതിയായ യുവതിയുടെ ജാമ്യഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലക്ഷങ്ങളുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ പ്രതിയായ വൈപ്പിന്‍ സ്വദേശിനി ആര്യ ചേലാട്ടിന്റെ (23) ജാമ്യഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ആവശ്യം തള്ളണമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ജാമ്യം നല്‍കിയാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നതടക്കമുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് കെ. ഹരിപാല്‍ ഹര്‍ജി വിധി പറയാന്‍ മാറ്റി.

2021 ജനുവരി 30ന് രാത്രി ലഹരിമരുന്നുകളുമായി പിടിയിലായ സംഘത്തിലെ അംഗമാണ് ആര്യ. 44.56 ഗ്രാം എം.ഡി.എം.എ, 1286.51 ഗ്രാം ഹഷീഷ് ഓയില്‍, 340 ഗ്രാം കഞ്ചാവ് എന്നിവയുമായാണ് ആര്യയും കാസര്‍കോട് സ്വദേശി വി.കെ. സമീറും കോതമംഗലം സ്വദേശി അജ്മല്‍ റസാഖും പിടിയിലായത്. 250 ദിവസത്തിലേറെ ജയിലിലാണെന്നും ജാമ്യം നല്‍കണമെന്നുമാണ് ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button