Latest NewsNewsIndia

പടക്ക നിരോധന ഹർജി : പടക്കം പൊട്ടിക്കൽ നിരോധിക്കുന്നത് ഏതെങ്കിലും സമൂഹത്തിന് എതിരല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പടക്കം പൊട്ടിക്കൽ നിരോധിക്കുന്നത്​ ഏതെങ്കിലും സമൂഹത്തിന്​ എതിരല്ലെന്ന് സുപ്രീം കോടതി. വിനോദത്തി​ൻറയും ആ​സ്വാദനത്തി​ന്റെയും പേരിൽ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ സമ്മതി​ക്കില്ലെന്നും സുപ്രീകോടതി വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം തടയുന്നതിനായി രാജ്യത്താകമാനം പടക്കംപൊട്ടിക്കലും വിൽപനയും നിരോധിക്കണമെന്ന ഹർജിയിലാണ്​ സുപ്രീം കോടതി വിധി.

Also Read : നൈറ്റ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരന്റെ ഭാര്യയോട് രാത്രി വീട്ടിലെത്തി അപമര്യാദയായി പെരുമാറി എസ്.ഐഉത്തരവ്​ പൂർണതോതിൽ നടപ്പാക്കണമെന്ന് എം.ആർ. ഷാ, എ.എസ്​ ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച്​ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവൻ വെച്ച്​ കളിക്കാൻ പടക്കനിർമാതാക്കളെ അനുവദിക്കില്ലെന്നും ​ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാനാണെന്നും നിയമപാലകാരെന്നും കോടതി പറഞ്ഞു.കോടതിയലക്ഷ്യം നടത്തിയതിന്​ ശിക്ഷിക്കപ്പെടാതിരിക്കാൻ ആറു പടക്കനിർമാതാക്കൾ കാരണം കാണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സമ്പൂർണനിരോധം ഏർപ്പെടുത്തണമെന്ന ആവശ്യം കോടതി നേരത്തേ തള്ളിയിരുന്നു. അംഗീകൃത വ്യാപാരികളിൽനിന്ന്​ ഹരിത പടക്കങ്ങൾ മാത്രം വാങ്ങാനുള്ള അനുമതിയും കോടതി നൽകിയിരുന്നു. സാധാരണ പടക്കങ്ങളേക്കാൾ 30 ശതമാനം മലിനീകരണതോത്​ കുറഞ്ഞവയാണ്​ ഹരിത പടക്കങ്ങൾ. ഹരിത പടക്കങ്ങളുടെ ഉപയോഗം മാത്രേമേ പ്രോത്സാഹിപ്പിക്കുന്നുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഡൽഹിയിൽ 2022 ജനുവരി ഒന്നുവരെ പടക്കത്തിന്​ പൂർണനിരോധം ഏർപ്പെടുത്തിയിട്ടുണ്ട്​. ഏതാനും സംസ്ഥാനങ്ങളിലും നിരോധനമുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button