Latest NewsNewsIndia

ദിവസങ്ങളോളം ഭക്ഷണം ഉപേക്ഷിച്ചു, വ്യാകുലനായി ഷാറുഖ്: സഹതടവുകാർക്ക് നിയമ സഹായവും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് ആര്യൻ

മുംബയ്: ആഡംബര കപ്പലിലെ ലഹരികേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ജയിൽ മോചിതനായ വാർത്ത കരഞ്ഞുകൊണ്ടാണ് പിതാവും ബോളിവുഡ് താരവുമായ ഷാറുഖ് ഖാൻ കേട്ടതെന്ന് അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹത്ഗി. മൂന്നുനാലു ദിവസമായി ഷാറുഖ് ഖാൻ വ്യാകുലനായിരുന്നുവെന്നും ഭക്ഷണം പോലും ഉപേക്ഷിച്ച അദ്ദേഹം തുടർച്ചയായി കാപ്പി മാത്രമാണ് കുടിച്ചതെന്നും മുകുൾ റോഹത്ഗി പറഞ്ഞു. കുറച്ചു ദിവസമായി എല്ലാ ജോലികളും മാറ്റിവച്ച ഷാരൂഖ് മകൻ ജയിൽ മോചിതനായ വാർത്ത വന്നപ്പോൾ വലിയ ആശ്വാസത്തോടെ, സന്തോഷത്തോടെ കരഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയാണ് ആര്യന്‍ ഖാനെ ജാമ്യം കിട്ടിയ വിവരം അറിയിച്ചത്. സഹതടവുകാർക്ക് നിയമ സഹായവും കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും നൽകുമെന്ന് ആര്യൻ വാഗ്ദാനം ചെയ്തതായി ജയിൽ അധികൃതർ വിശദമാക്കി. ആഡംബരക്കപ്പലിലെ ലഹരിവിരുന്നിൽ പങ്കെടുത്തെന്ന കേസിൽ ഈ മാസം 2നു രാത്രിയാണ് എൻസിബി ആര്യൻ ഖാനെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്തത്. കീഴ്‌ക്കോടതികൾ 3 വട്ടം ജാമ്യഹർജി തള്ളിയതോടെ കേസ് ഹൈക്കോടതിയിലെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button