Latest NewsNewsSaudi ArabiaInternationalGulf

കടയിൽ സാധനം വാങ്ങാൻ പോയ പെൺകുട്ടിയെ കാണാതായി

റിയാദ്: സൗദി അറേബ്യയിൽ കടയിൽ സാധനം വാങ്ങാൻ പോയ പെൺകുട്ടിയെ കാണാതായി. ജിദ്ദ നഗരത്തിന്റെ വടക്കു ഭാഗത്തുള്ള ഫൈസലിയ ഡിസ്ട്രിക്ടിൽ ഗ്രോസറി ഷോപ്പിൽ പോയ ഫാത്തിമ അബ്ദുല്‍ അസീസ്‌ എന്ന പതിനാലുകാരിയെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്‌. പെൺകുട്ടിയെ ബുധനാഴ്ച മുതലാണ് കാണാതായത്.

സമീപത്തെ ബഖാലയിലേക്ക് പോയ ഫാത്തിമ പിന്നീട് തിരിച്ചുവരാതാവുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. ഏറെ സമയമായിട്ടും പെൺകുട്ടിയെ കാണാഞ്ഞതിനെ തുടര്‍ന്ന് ബഖാലയില്‍ എത്തി അന്വേഷിച്ചപ്പോള്‍ ഫാത്തിമ കടയിലെത്തിയിട്ടില്ലെന്ന് ജീവനക്കാരന്‍ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഫാത്തിമയുടെ സഹോദരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button