Latest NewsKeralaIndia

മന്ത്രവാദിനി ചമഞ്ഞ് ലക്ഷങ്ങളും 400 പവൻ സ്വര്‍ണവും തട്ടി: കാപ്പാട് സ്വദേശിനിക്ക് ശിക്ഷ വിധിച്ചു കോടതി

വീട് പണി മുടങ്ങിയതിനെ തുടര്‍ന്നായിരുന്നു ഷാഹിദ റഹ്മത്തിനെ സമീപിക്കുന്നത്.

കൊയിലാണ്ടി: നാനൂറ് പവനും ഇരുപത് ലക്ഷം രുപയും തട്ടിയെടുത്ത കേസില്‍ പ്രതി കാപ്പാട് പാലോട്ട് കുനി റഹ്മത്തിന് രണ്ട് വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീജ ജനാര്‍ദനനാണ് ശിക്ഷ വിധിച്ചത്. നേരത്തെ കോടതി പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ചയാണ് ശിക്ഷ വിധിച്ചത്. 2015 ലാണ് കേസിനാസ്പദമായ സംഭവം.

കാപ്പാട് ചെറുപുരയില്‍ ലത്തീഫിന്റെ ഭാര്യ ഷാഹിദയില്‍ നിന്നാണ് സ്വര്‍ണവും പണവും തട്ടിയെടുത്തത്. അന്വേഷണത്തില്‍ വിവിധ ബാങ്കുകളില്‍ നിന്നായി 260 പവന്‍ പൊലീസ് കണ്ടെടുത്തിരുന്നു. വീട് പണി മുടങ്ങിയതിനെ തുടര്‍ന്നായിരുന്നു ഷാഹിദ റഹ്മത്തിനെ സമീപിക്കുന്നത്. മന്ത്രവാദ പണി ചെയ്യുന്നതിനാല്‍ പരിഹാരം നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തടസങ്ങള്‍ നീങ്ങി വീട്പണി തുടങ്ങിയതോടെ ഷാഹിദയ്ക്ക് വിശ്വാസമായി. ഇതൊടെയാണ് മുതലെടുപ്പ് തുടങ്ങിയത്.

നിരവധി പേരെ ഇത്തരത്തില്‍ വഞ്ചിച്ചതായി പരാതിയുണ്ടായിരുന്നു.
അന്നത്തെ സി .ഐ ആര്‍.ഹരിദാസിന്റെ നേതൃത്വത്തില്‍ ചാലില്‍ അശോകന്‍, പി.പി.മോഹനകൃഷ്ണന്‍, പി.പ്രദീപന്‍, എം.പി ശ്യാം, സന്തോഷ് മമ്പാട്ട്, ടി.സിനി തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് പ്രതി ഹൈക്കോടതിയില്‍ അപ്പീലിനു പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button