ThiruvananthapuramKeralaNattuvarthaNews

മന്ത്രവാദവും അന്ധവിശ്വാസവും സദാചാര ഗുണ്ടായിസവും നിയന്ത്രിക്കാൻ നിയമം: മന്ത്രിക്ക് റിപ്പോർട്ട് കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമം ഉള്‍പ്പെടെ പുതിയ സാമൂഹ്യ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി നിയമ നിര്‍മ്മാണം നടത്തുന്നതിനുള്ള ശുപാര്‍ശകളുമായി നിയമപരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. നിയമപരിഷ്‌കരണ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കെ.ശശിധരന്‍ നായര്‍, ലോ സെക്രട്ടറി ഹരി. വി.നായര്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് കൈമാറിയത്. നിയമ മന്ത്രി പിരാജീവ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങി.

അപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനും സദാചാര ഗുണ്ടായിസം തടയുന്നതിനുമുള്ള നിയമം നിര്‍മിക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. മത-ജാതി-ലിംഗ അടിസ്ഥാനത്തിലുള്ള സദാചാര ഗുണ്ടായിസവും ആള്‍ക്കൂട്ട ആക്രമണങ്ങളും തടയുന്നതിനുള്ള നിയമമാണ് നിയമപരിഷ്‌കരണ കമ്മീഷന്‍ നിർദേശിച്ചിട്ടുള്ളത്.

ജമ്മു കശ്മീരിൽ സ്ഫോടനം: രണ്ട് സൈനികർക്ക് വീരമൃത്യു, മൂന്നു സൈനികർക്ക് പരുക്കേറ്റു

വീട്ടുജോലിക്കാരുടെ നിയമനവും നിയന്ത്രണവും ക്ഷേമവും സംബന്ധിച്ച നിയമം, ചതിയും വഞ്ചനയും തടയുന്നതിനുള്ള നിയമം, റസിഡന്റ്‌സ് അസാസിയേഷനുകളുടെ രജിസ്‌ട്രേഷനും നിയന്ത്രണവും സംബന്ധിച്ച നിയമം എന്നിങ്ങനെ പുതിയ നിയമ നിര്‍മാണത്തിനുള്ള 12 ബില്ലുകള്‍, കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കാനുള്ള 1 ബില്ല്, നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി നിര്‍ദ്ദേശിക്കുന്ന 4 ബില്ലുകള്‍, ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള 4 ബില്ലുകൾ എന്നിവയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button