Latest NewsNewsIndia

മോദി വെറുമൊരു വ്യക്തിയല്ല 24 കാരറ്റ് തങ്കമെന്ന് രാജ്‌നാഥ് സിംഗ്

ഒരു മതത്തോടും പക്ഷപാതമില്ലാത്ത പെരുമാറ്റത്തിലൂടെ മോദി മതേതരത്വം എന്ന അധ്യായം കൂട്ടിച്ചേർത്തതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 24 കാരറ്റ് സ്വർണമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയയാത്ര മാനേജ്‌മെന്റ് സ്കൂളുകളിൽ പഠനവിഷയമാക്കണമെന്നും മന്ത്രി പറഞ്ഞു. അധികാരരാഷ്ട്രീയത്തിൽ നരേന്ദ്ര മോദിയുടെ രണ്ട് പതിറ്റാണ്ട് അവലോകനം ചെയ്തുകൊണ്ടു നടന്ന ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: യുഎഇയിൽ മാസ്‌ക് ധരിക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല: അറിയിപ്പുമായി ദുരന്ത നിവാരണ സമിതി

മോദി വെറുമൊരു വ്യക്തിയല്ലെന്ന് പറഞ്ഞ സിങ് ഒരു യഥാർഥ നേതൃത്വത്തെ തിരിച്ചറിയുന്നത് അതിന്റെ ഉദ്ദേശ്യശുദ്ധിയും സത്യസന്ധതയുമാണന്നും ഈ രണ്ട് സാഹചര്യങ്ങളിലും മോദി 24 കാരറ്റ് സ്വർണമാണെന്നും അഭിപ്രായപ്പെട്ടു. ‘മോദിയുടെ രാഷ്ട്രീയ യാത്ര നോക്കിയാൽ, എന്നും പുതിയ വെല്ലുവിളികൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നതായി കാണാം. എന്നാൽ, ആ വെല്ലുവിളികളെ അദ്ദേഹം നേരിട്ട രീതി മാനേജ്മെന്റ് സ്കൂളുകളിൽ ഫലപ്രദമായ നേതൃത്വത്തെയും കാര്യക്ഷമമായ ഭരണത്തെയും കുറിച്ചുള്ള ഒരു വിഷയമായി പഠിപ്പിക്കണം. -പ്രതിരോധ മന്ത്രി പറഞ്ഞു. ഒരു മതത്തോടും പക്ഷപാതമില്ലാത്ത പെരുമാറ്റത്തിലൂടെ മോദി മതേതരത്വം എന്ന അധ്യായം കൂട്ടിച്ചേർത്തതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button