Latest NewsNewsIndia

യൂട്യൂബ് ചാനലിന് പത്ത് മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ്: തരംഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി

36 ലക്ഷം വരിക്കാരുമായി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയാണ് രണ്ടാംസ്ഥാനത്തുള്ളത്.

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ യൂട്യൂബ് ചാനലിന് ഒരു കോടി(10 മില്യണ്‍) സബ്‌സ്‌ക്രൈബേഴ്‌സ് തികഞ്ഞു. 2007 ഒക്ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മോദി ചാനല്‍ ആരംഭിച്ചത്. ബോളിവുഡ് താരം അക്ഷയ്കുമാര്‍ മോദിയെ ഇന്റര്‍വ്യൂ ചെയ്തതടക്കമുള്ള വീഡിയോകള്‍ ചാനലിലുണ്ട്. അക്ഷയ് കുമാറുമായുള്ള ഒരു മണിക്കൂര്‍ നീണ്ട ഇന്റര്‍വ്യൂ കൂടാതെ 2019ല്‍ കാശിയില്‍ വെച്ച് ഭിന്നലിംഗക്കാര്‍ മോദിയെ സ്വാഗതം ചെയ്യുന്നതിന്റെയും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവനുമായുള്ള വൈകാരിക കൂടിക്കാഴ്ച്ചയുടെയും വീഡിയോകള്‍ക്കുമാണ് ഇതുവരെ കൂടുതല്‍ കാഴ്ചക്കാരുള്ളത്. ഇതുവരെ 164.31 കോടി പേരാണ് പ്രധാനമന്ത്രിയുടെ വീഡിയോകള്‍ കണ്ടത്.

സമൂഹമാധ്യമങ്ങളിൽ വലിയ സ്വാധീനമുള്ളയാളാണ് മോദി.നരേന്ദ്ര മോദിക്ക് ട്വിറ്ററില്‍ 7.53 കോടിയും ഇന്‍സ്റ്റഗ്രാമില്‍ 6.5 കോടിയും ഫേസ്ബുക്കില്‍ 4.6 കോടിയും ഫോളോവേഴ്‌സാണുള്ളത്. നിലവില്‍ ലോകനേതാക്കളില്‍ ഏറ്റവുമധികം യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സുള്ളയാള്‍ മോദിയാണ്. 36 ലക്ഷം വരിക്കാരുമായി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയാണ് രണ്ടാംസ്ഥാനത്തുള്ളത്. യൂട്യൂബ് വരിക്കാരുടെ കാര്യത്തില്‍ മൂന്നും നാലും സ്ഥാനക്കാര്‍ മെക്‌സിക്കന്‍ പ്രസിഡന്റ് മാനുവല്‍ ലോപ്പസ് ഒബ്രാഡോര്‍( 30.7 ലക്ഷം), ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ(28.8 ലക്ഷം) എന്നിവരാണ്.

Read Also: കർഷകർക്ക് താങ്ങുവില നേരിട്ട് നൽകുന്നതിനായി 2.3 ലക്ഷം കോടി രൂപ നീക്കിവയ്ക്കും, ജൽജീവൻ മിഷന് 60,000 കോടി: ധനമന്ത്രി

വൈറ്റ് ഹൗസിന് 19 ലക്ഷം സബ്‌സ്‌ക്രിപ്ഷനുകളും യു.എസ് പ്രസിഡന്റ് ജോ ബൈഡന് 7.043 ലക്ഷം വരിക്കാരുമാണ് ഉള്ളത്. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളില്‍ 5.25 ലക്ഷം യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സുള്ള രാഹുല്‍ ഗാന്ധിയാണ് മോദിക്ക് പിന്നിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button