Latest NewsNewsIndia

കർഷകർക്ക് താങ്ങുവില നേരിട്ട് നൽകുന്നതിനായി 2.3 ലക്ഷം കോടി രൂപ നീക്കിവയ്ക്കും, ജൽജീവൻ മിഷന് 60,000 കോടി: ധനമന്ത്രി

ഡൽഹി: കേന്ദ്രബജറ്റ് 2022 ന്റെ അവതരണം പാർലമെന്റിൽ തുടങ്ങി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കേന്ദ്രമന്ത്രിസഭാ യോഗം അം​ഗീകാരം നൽകിയതിന് പിന്നാലെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാനെത്തിയത്. നടപ്പ് സാമ്പത്തിക വർഷം 9.2% വളർച്ച രാജ്യം കൈവരിക്കുമെന്ന് ധനമന്ത്രി സഭയിൽ അറിയിച്ചു. മഹാമാരിയുടെ ആഘാതം നേരിട്ടവരെ ഓർമ്മിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. പ്രതിസന്ധികളെ മറികടക്കാൻ രാജ്യം സജ്ജമാണെന്നും അവർ വ്യക്തമാക്കി. വാക്സീനേഷൻ വേഗത കൂടിയത് കൊവിഡ് പ്രതിസന്ധിയെ നേരിടാൻ സഹായകമായെന്നും ധനമന്ത്രി അറിയിച്ചു.

Also Read: ലോക നേതാക്കളെ പിന്നിലാക്കി യൂ ട്യൂബിൽ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കർഷകർക്ക് താങ്ങുവില നേരിട്ട് നൽകുന്നതിനായി 2.3 ലക്ഷം കോടി രൂപ നീക്കിവയ്ക്കും. മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേ ഭാരത് ട്രെയിനുകൾ കൂടി നടപ്പിലാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 2022-23 സാമ്പത്തിക വർഷം 9.27 ശതമാനം വളർച്ച കൈവരിക്കാൻ സാധ്യതയുണ്ടെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിലൂടെ രാജ്യത്ത് ഗതാഗത വികസനം ഉറപ്പാക്കും. ചരക്ക് നീക്കവും, ജനങ്ങളുടെ യാത്രാ സൗകര്യവും വർധിപ്പിക്കാൻ ഉള്ള പദ്ധതികളും ഇതിനായി ആസൂത്രണം ചെയ്യും. ഒരു രാജ്യം ഒരു ഉത്പന്നം എന്ന നയം പ്രോത്സാഹിപ്പിക്കും. പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താൻ ഈ നയം സഹായിക്കും.‌

shortlink

Related Articles

Post Your Comments

Related Articles


Back to top button