Latest NewsIndia

റെയിൽവേയിൽ സമഗ്രമാറ്റം, വന്ദേ ഭാരത് ട്രെയിനുകള്‍ കയറ്റുമതി ചെയ്യാന്‍ പദ്ധതി, അടുത്ത കേന്ദ്രബഡ്ജറ്റിൽ വന്‍ പ്രഖ്യാപനങ്ങൾ

ന്യൂഡല്‍ഹി : അടുത്ത കേന്ദ്ര ബഡ്ജറ്റില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കായി വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് സൂചന. കേന്ദ്ര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ സൂചന ഏകദേശം 300 മുതല്‍ 400 വരെ പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കും എന്നാണ്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ബഡ്ജറ്റ് വിഹിതമാവും നീക്കി വയ്ക്കുക.

വന്ദേ ഭാരത് ട്രെയിനുകള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അതിവേഗ ട്രെയിന്‍ യൂറോപ്പ്, തെക്കേ അമേരിക്ക, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തിയത്. വരുന്ന കേന്ദ്ര ബഡ്ജറ്റില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരും.

2024ന്റെ ആദ്യ പാദത്തില്‍ സ്ലീപ്പര്‍ കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിന്‍ പുറത്തിറക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തിയിരുന്നു. ഇത് റെയില്‍വേയുടെ സമഗ്രമായ മാറ്റത്തിന്റെ സൂചനയാണ്. 475 വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ ട്രെയിനുകള്‍ രാജ്യത്ത് തലങ്ങും വിലങ്ങും സര്‍വീസ് നടത്തും. അതേസമയം ഡല്‍ഹി – മുംബയ്, ഡല്‍ഹി – ഹൗറ തുടങ്ങിയ റൂട്ടുകളിലും മറ്റ് പ്രധാന റൂട്ടുകളിലും നിലവിലുള്ള രാജധാനി, തുരന്തോ ട്രെയിനുകള്‍ക്ക് പകരമായി വന്ദേ ഭാരത് വരുമോ എന്നും അഭ്യൂഹമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button