KeralaLatest NewsNews

മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ല: പുതിയ ഡാം അല്ലാതെ ജനങ്ങളുടെ സുരക്ഷക്ക് മറ്റ് മാർഗമില്ലെന്ന് പി ജെ ജോസഫ്

തൊടുപുഴ : മുല്ലപ്പെരിയാറിൽ പുതിയ ഡാം അല്ലാതെ ജനങ്ങളുടെ സുരക്ഷക്ക് മറ്റ് മാർഗങ്ങൾ ഇല്ലെന്ന് പി.ജെ. ജോസഫ് എം.എൽ.എ. മുല്ലപ്പെരിയാർ മേൽനോട്ടസമിതിയുടെ പ്രവർത്തനം തൃപ്തികരമല്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു. അവർ പ്രവർത്തിക്കുന്നുണ്ടോ എന്ന് സർക്കാർ ഉറപ്പാക്കണം. ഡാം സുരക്ഷിതമാണെന്ന് മുഖ്യമന്ത്രിയോ ജലസേചനമന്ത്രിയോ ആര് പറഞ്ഞാലും അത് തെറ്റാണെന്നും ഡാം അപകടഭീഷണിയിലാണെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.

എന്നാൽ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇൻഫ്ലോ കുറയുന്നില്ലെന്നും കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടു പോകണമെന്നും മന്ത്രി റോഷി അ​ഗസ്റ്റിൻ പറഞ്ഞിരുന്നു. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണം. റൂൾ കർവിലേക്ക് എത്തിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Read Also  :  ഒലീവ് ഓയില്‍ ചേര്‍ത്ത് ബ്രെഡ് കഴിക്കൂ: ഗുണങ്ങള്‍ നിരവധി

അതേസമയം, ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിൻ്റെ മൂന്ന് ഷട്ടറുകളും ഇന്ന് വീണ്ടും ഉയർത്തി. പതിനൊന്ന് മണിയോടെയാണ് മൂന്ന് ഷട്ടറുകളും 70 സെ.മീ വിതം ഉയർത്തിയത്. ഷട്ടറുകൾ തുറന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് 138.90 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ കൂടുതൽ തുറക്കാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button