MalappuramKozhikodeKeralaNattuvarthaLatest NewsNewsIndia

നബിദിന വേദിയിൽ നിന്ന് നാല് വയസ്സുകാരൻ പാടി, ‘പള്ളിയല്ല പണിയണം പള്ളിക്കൂടമായിരം’: വീഡിയോ വൈറൽ

കുട്ടിയ്ക്ക് വിവരമുണ്ടെന്ന് സോഷ്യൽ മീഡിയ

മലപ്പുറം: നബിദിന വേദിയിൽ നിന്ന് നാല് വയസ്സുകാരൻ അലൻ പാടിയ ‘പള്ളിയല്ല പണിയണം പള്ളിക്കൂടമായിരം’ എന്ന പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നബിദിനത്തിന്റെ ഭാഗമായി നടത്താറുള്ള കുട്ടികളുടെ കലാ പരിപാടികൾക്കിടയിലാണ് അലൻ വൈറൽ ഗാനം പാടിയത്. അനേകം പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ പങ്കുവച്ചുകൊണ്ട് രംഗത്തു വന്നിരിക്കുന്നത്. ‘ഇസ്ലാം കാര്യം അഞ്ചാണ്’ എന്ന പാട്ടാണ് അലൻ പാടാൻ ഉദ്ദേശിച്ചത് എന്നാൽ വേദിയിൽ കയറിയപ്പോൾ അത് മറന്നു പോയെന്ന് അലൻ പറഞ്ഞു.

Also Read:പുതിയ പൾസർ 250 വിപണിയിൽ അവതരിപ്പിച്ച് ബജാജ്

പള്ളി നടത്തുന്ന പരിപാടിയിൽ നിന്നുകൊണ്ട് പള്ളിയല്ല പണിയണം പള്ളിക്കൂടമായിരം എന്ന് പാടിയ അലനെ പ്രശംസിച്ചുകൊണ്ട് പലരും രംഗത്തു വന്നിട്ടുണ്ട്. കുട്ടിയ്ക്ക് വിവരമുണ്ട് എന്നാണ് സോഷ്യൽ മീഡിയ ഈ വൈറൽ വീഡിയോയ്ക്ക് നൽകുന്ന ക്യാപ്ഷൻ. പരപ്പനങ്ങാടി സ്വദേശികളായ ഹിബ നിസാമുദ്ധീൻ ദമ്പതികളുടെ ഇളയ മകനാണ് അലൻ.

അലന്റെ സഹോദരൻ ആഹിലിനും ഈ പാട്ട് തന്നെയാണ് ഇഷ്ടം. എന്ത് തന്നെയായാലും അലൻ എന്ന നാല് വയസ്സുകാരന്റെ ഒരു ചെറിയ മറവിയാണ് ഇപ്പോൾ കേരളത്തിന്റെ ചർച്ചാ വിഷയമായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button