Latest NewsNewsIndia

ഉജ്വലമായ ഇന്‍റര്‍നെറ്റ് പ്രകടനം: ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ നെറ്റ്‌വർക്ക് സേവനത്തിന് അവാര്‍ഡ് നേടി വോഡഫോണ്‍ ഐഡിയ

ഡൽഹി: ഇന്ത്യയിലെ മികച്ച മൊബൈല്‍ നെറ്റ്വര്‍ക്ക് വേഗതയ്ക്കുള്ള അവാര്‍ഡ് നേടി വോഡഫോണ്‍ ഐഡിയ (വി). ആഗോള ടെസ്റ്റിംഗ് കമ്പനിയായ ഊകല ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ‘വി’ക്ക് ലഭിച്ചത്. 2021ലെ ആദ്യ രണ്ട് പാദങ്ങളിലെ സ്പീഡ് ടെസ്റ്റ് ഇന്‍റലിജന്‍സ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടമെന്ന് അധികൃതർ അറിയിച്ചു. അവാർഡ് നേട്ടത്തോടെ ‘സ്പീഡ് സെ ബഡോ’ എന്ന ക്യാമ്പയിന് വോഡഫോണ്‍ ഐഡിയ തുടക്കമിട്ടു. ഉജ്വലമായ ഇന്‍റര്‍നെറ്റ് പ്രകടനവും വിപണിയിലെ കവറേജും നല്‍കുന്ന മികച്ച നെറ്റ്‌വര്‍ക്ക് സേവനദാതാക്കള്‍ക്കാണ് ഈ പുരസ്ക്കാരം നല്‍കുന്നതെന്ന് ഊകല സിഇഒ ഡങ് സറ്റില്‍സ് അറിയിച്ചു.

‘വി’ നെറ്റ്വര്‍ക്കിന്റെ ശരാശരി വേഗം 16.10 എംബിപിഎസ് ആണെന്നും രണ്ടാം സ്ഥാനം നേടിയ ജിയോയുടെ വേഗത 13.98 എംബിപിഎസ് ആണെന്നുമാണ് ഊകല പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള എയര്‍ടെല്ലിന്റെ വേഗത 13.83 എംബിപിഎസ് ആണ്. ടെലികോം സേവനദാതക്കളില്‍ നിന്നും ഈ വര്‍ഷത്തെ ആദ്യത്തെ ആറുമാസം ഡാറ്റ ശേഖരിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് വേഗത നിര്‍ണ്ണയം നടത്തിയതെന്നും ഊകല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button