MalappuramKozhikodeKeralaNattuvarthaLatest NewsNews

കരിപ്പൂർ സ്വർണകവർച്ചാ കേസ്: മുഖ്യപ്രതിയായ ഗുണ്ടാനേതാവ് ‘ഈനാംപേച്ചി റഫീഖ്’ അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസിലെ മുഖ്യപ്രതിയായ ഗുണ്ടാനേതാവ് പിടിയിൽ. നിരവധി ക്രിമിനല്‍കേസിലെ പ്രതിയായ സൗത്ത് കൊടുവള്ളി മദ്‌റസാബസാര്‍ പിലാത്തോട്ടത്തില്‍ റഫീഖ് എന്ന ഈനാംപേച്ചി റഫീഖ് ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാൾ കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴല്‍പ്പണ-സ്വര്‍ണ്ണക്കടത്ത്- ലഹരി മാഫിയ തലവന്‍മാരിലെ പ്രധാനിയാണെന്ന് പോലീസ് അറിയിച്ചു. പോലീസിനെക്കണ്ട് ഓടിയ ഇയാളെ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്.

ജില്ലക്കകത്തും പുറത്തും നിരവധി ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ ഒളിവില്‍ കഴിയാന്‍ ഇത്തരം ബന്ധങ്ങള്‍ ഉപയോഗിച്ചിരുന്നോ എന്നും പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സംഭവ ദിവസം മുഖ്യപ്രതിയായ സൂഫിയാന്റെ സഹോദരന്‍ ജസീറിന്റെ വാഹനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തുന്നത്. ഇവരുടെ വാഹനമാണ് കരിപ്പൂര്‍ റോഡില്‍ വെച്ച് അര്‍ജുന്‍ ആയങ്കിയുടെ കാര്‍ തടഞ്ഞ് സോഡാകുപ്പിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്.

മദ്യപിച്ചെത്തിയ പ്രധാനാധ്യാപകൻ പെൺകുട്ടികളെ നിര്‍ബന്ധിച്ച് ഡാൻസ് ചെയ്യിച്ച്‌ വീഡിയോ പകർത്തി: പിന്നാലെ സസ്‌പെന്‍ഷന്‍

ഒളിവില്‍ കഴിയുമ്പോഴും ഇയാള്‍ കുഴല്‍പ്പണ ഇടപാടുകള്‍ നടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ പോലീസ് കണ്ടെത്തി. ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെകുറിച്ചും ഇയാള്‍ക്ക് കഞ്ചാവും മറ്റു ലഹരി വസ്തുക്കളും എത്തിച്ചുനല്‍കിയവരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button