ErnakulamLatest NewsKeralaNattuvarthaNewsIndia

സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് വഴിതടയലുമായി കോൺഗ്രസ്: കോൺഗ്രസിനെതിരെ പരസ്യ പ്രതിഷേധവുമായി ജോജു ജോർജ്

കൊച്ചി: ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് പ്രഖ്യാപിച്ച വഴിതടയൽ സമരത്തിനെതിരെ പരസ്യ പ്രതിഷേധവുമായി നടൻ ജോജു ജോർജ്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് കൊണ്ട് എന്താണ് നേടുന്നതെന്ന് നടൻ ജോജു ജോർജ് ചോദിക്കുന്നു. ഈ രീതിയിൽ മണ്ടത്തരം കാണിച്ച് ആണോ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് ജോജു കോൺഗ്രസ് നേതാക്കളോട് ചോദിക്കുന്നു. എത്ര മണിക്കൂർ ആയി ഇങ്ങനെ ജനങ്ങൾ ബുദ്ധിമുട്ടുന്നതെന്നാണ് തരാം രൂക്ഷമായി പ്രതികരിച്ചത്.

‘നാട് ഭരിക്കേണ്ട ആൾക്കാർ ഇത്രയും മണ്ടത്തരം കാണിച്ചാണോ പ്രതിഷേധിക്കുന്നത്. പെട്രോൾ വില വർദ്ധനവ് പ്രശ്നം തന്നെയാണ്. അതിനു ഇങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിച്ച് ആണോ പ്രതിഷേധിക്കേണ്ടത്. ആൾക്കാരെ ബുദ്ധിമുട്ടിച്ച് കൊണ്ട് എന്താണ് നേട്ടം. ഒരു ദിവസത്തെ പ്രഹസനം മാത്രമായി ഇതുമാറും. ഇങ്ങനെയാണോ ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിക്കേണ്ടത്?’, ജോജു ജോർജ്.

Also Read:ഡ്രെഡ്ജർ അഴിമതിക്കേസ്: ജേക്കബ് തോമസിനെതിരായ എഫ് ഐ ആർ റദ്ദാക്കി ഹൈക്കോടതി

അതേസമയം, പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും കൂടി. ഡീസലിന് ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 111കഴിഞ്ഞു.111 രൂപ 29 പൈസയാണ് തലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില. കോഴിക്കോട് പെട്രോൾ വില 109 രൂപ 52 പൈസയായി. കൊച്ചിയിൽ 109 രൂപ 25 പൈസയാണ് പെട്രോൾ വില. ഡീസലിന് തിരുവനന്തപുരത്ത് 105 രൂപ 09 പൈസയും കൊച്ചിയിൽ 103.14ഉം ആണ് വില. കോഴിക്കോട് ഡീസലിന് 103.44 രൂപയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button