Latest NewsNewsInternational

ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു

 

മാരിബ്: യെമനില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. യെമനിലെ മധ്യമേഖലയിലെ നഗരമായ മാരിബിലേക്കാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. യമനിലെ പ്രമുഖ ഗോത്രവര്‍ഗ്ഗ തലവനും കുടുംബാംഗങ്ങളുമാണ് മരിച്ചവരിലെ പ്രധാനികള്‍.

Read Also : ഹോളിഡേ ഹോമുകൾക്കായുള്ള ഏറ്റവും മികച്ച നഗരങ്ങൾ: പട്ടികയിൽ ഇടംനേടി അബുദാബിയും ദുബായിയും

മിസൈല്‍ ആക്രമണത്തില്‍ 11 വീടുകള്‍ തകര്‍ന്നു. 16 പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ യമന്‍ ഭരണകൂടം പുറത്തുവിട്ടിട്ടില്ല. എണ്ണ നിക്ഷേപമുള്ള മാരിബ് നഗരം പിടിക്കാന്‍ ഹൂതികള്‍ വര്‍ഷങ്ങളായി ശ്രമിക്കുകയാണ്. സൗദി അറേബ്യയുടെ പിന്തുണയുള്ളതിനാലാണ് യമന്‍ ഹൂതികളുടെ ആക്രമണത്തെ വടക്കന്‍ പ്രവിശ്യകളില്‍ പ്രതിരോധിക്കാനാകുന്നത്.

shortlink

Post Your Comments


Back to top button