ThiruvananthapuramLatest NewsKeralaNattuvarthaNews

അഭിപ്രായ സ്വാതന്ത്ര്യം മാനിച്ചില്ല, കായികമായി നേരിടാൻ ശ്രമിച്ചു: കോണ്‍ഗ്രസിന്റേത് മോശം സംസ്‌കാരമെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: ദേശീയപാതയിൽ ഗതാഗതം തടസപ്പെടുത്തി സമരം ചെയ്തത് ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജിനെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത് . കോണ്‍ഗ്രസ് എത്ര മോശം സംസ്‌കാരമാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് കൊച്ചിയില്‍ നടന്ന സംഭവങ്ങളെന്നും പ്രതിഷേധിക്കാനുള്ള അവകാശം കോണ്‍ഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ ഉള്‍ക്കാമ്പെന്നും ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സമരം ചെയ്യേണ്ടത് നട്ടം തിരിയുന്ന നാട്ടുകാരെ വഴിതടഞ്ഞു ബുദ്ധിമുട്ടിച്ചിട്ടല്ല: അഡ്വ. ഹരീഷ് വാസുദേവന്‍

ജനാധിപത്യത്തിൽ പ്രക്ഷോഭങ്ങൾക്ക് മുഖ്യമായ സ്ഥാനം ഉണ്ട്‌. വലിയ പ്രക്ഷോഭങ്ങളിലൂടെയാണ് അടിസ്ഥാന വർഗം അവകാശങ്ങൾ നേടിയെടുത്തത്. കോൺഗ്രസിന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ അതിനെ ജനാധിപത്യപരമായി ചോദ്യം ചെയ്ത സിനിമാതാരം ജോജു ജോർജിനെതിരെ അവർ കൈക്കൊണ്ട നിലപാട് ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിക്ക് ചേർന്നതല്ല.
ജോജുവിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനെ മാനിക്കാൻ കോൺഗ്രസ്‌ തയ്യാറായില്ല എന്ന് മാത്രമല്ല കായികമായി നേരിടാനാണ് അവർ ശ്രമിച്ചത്. ജോജുവിന്റെ കാറും കേടുവരുത്തി. ജോജു മദ്യപിച്ചിട്ടുണ്ട് എന്നടക്കമുള്ള നുണകൾ ഉന്നയിക്കാനും കോൺഗ്രസ്‌ തയ്യാറായി. “ഗുണ്ട” എന്നാണ് കെ പി സി സി അധ്യക്ഷൻ ജോജുവിനെ വിശേഷിപ്പിച്ചത്.

കോൺഗ്രസ്‌ എത്ര മോശം സംസ്കാരമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഇന്ന് കൊച്ചിയിൽ നടന്ന സംഭവങ്ങൾ. പ്രതിഷേധിക്കാനുള്ള അവകാശം കോൺഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ ഉൾക്കാമ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button