Latest NewsKeralaNattuvarthaNewsIndia

പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും പശുവി​നെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: ബാബാ രാം ദേവ്

ഹൈദരാബാദ്: പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ബാബാ രാം ദേവ്. തിരുപ്പതിയില്‍ ടി.ടി.ഡി സംഘടിപ്പിച്ച ‘ഗോ മഹാ സമ്മേളന’ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.ടി.ഡി സമ്മേളനങ്ങളെക്കുറിച്ച്‌​ ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി വൈ.എസ്​.ജഗന്‍ മോഹന്‍ റെഡ്ഡിയാണ്​ തന്നെ അറിയിച്ചതെന്ന് ബാബാ ​ രാംദേവ്​ പറഞ്ഞു.

Also Read:മോദി ഭാരത്തിന്റെ രത്‌നം: കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്പ് നൽകി ഇന്ത്യൻ ജനത

‘പ്രധാനമന്ത്രി നരേ​ന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്​ ഷായും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം. ഗോ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പതജ്ഞലി പീഠം എപ്പോഴും മുന്നിലാണ്​. ഗോ മഹാ സമ്മേളനത്തിന്‍റെ പ്രമേയങ്ങള്‍ എല്ലാ പശുസേ്​നേഹികള്‍ക്കിടയിലും ഉയര്‍ന്നുകേള്‍ക്കുമെന്ന്​ ബാബ ​രാംദേവ്​ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു’, ബാബാ രാംദേവ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button