Latest NewsNewsInternational

മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഇനിമുതൽ മൂത്രം മതി: പുതിയ സാങ്കേതിക വിദ്യയുമായി ഗവേഷകർ

രണ്ട് വർഷം മുമ്പ് ഗ്ലാസ്റ്റൻബറി ഫെസ്റ്റിവലിൽ വെച്ച് 'പീ പവർ' പ്രൊജക്ടിന്റെ പരീക്ഷണം ആരംഭിച്ചിരുന്നു

ലണ്ടൻ : മൂത്രം ഉപയോഗിച്ച്​ മൊബൈൽ ഫോൺ ചാർജ്​ ചെയ്യാൻ സാധിക്കുന്ന ‘പീ പവർ’ സാ​ങ്കേതിക വിദ്യയുമായി ഗവേഷകർ. ബ്രിട്ടനിലെ ബ്രസ്​റ്റോളിലുള്ള ഗവേഷകരാണ്​ കണ്ടുപിടിത്തത്തിന്​ പിന്നിൽ. മൈക്രോബയല്‍ ഫ്യൂവല്‍ സെല്‍സ് ഉപയോഗിച്ചാണ് മൂത്രത്തില്‍ നിന്നും ഊര്‍ജ്ജം കണ്ടെത്തുന്നത്. രണ്ട് വർഷം മുമ്പ് ഗ്ലാസ്റ്റൻബറി ഫെസ്റ്റിവലിൽ വെച്ച് ‘പീ പവർ’ പ്രൊജക്ടിന്റെ പരീക്ഷണം ആരംഭിച്ചിരുന്നു. അന്ന് ശൗചാലയങ്ങളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ തെളിയിച്ചു.

‘ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ മൈക്രേബിയൽ ഫ്യുവൽ സെൽ ഉപയോഗിച്ച്​ മനുഷ്യ വിസർജ്യത്തിൽ നിന്ന്​ വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന്​ കണ്ടെത്തിയിരിക്കുന്നു. ഒരുദിവസം വീട്ടാവശ്യത്തിനുള്ള വൈദ്യുതി ഇങ്ങനെ ഉത്പാദിപ്പിക്കാനാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഗ്ലാസ്റ്റൻബറി ഫെസ്റ്റിവലിൽ വെച്ച്​ രണ്ടുവർഷങ്ങൾക്ക്​ മുൻപേ ഇതിന്‍റെ പരീക്ഷണം ആരംഭിച്ചിരുന്നു. ഇതുവരെ മൊബൈല്‍ ഫോണുകള്‍, ബള്‍ബുകള്‍, റോബോട്ടുകള്‍ എന്നിവ ചാർജ് ചെയ്യാൻ കഴിഞ്ഞു. ഫെസ്റ്റിവലിനിടെ അഞ്ച് ദിവസം ശൗചാലയത്തിൽ ആളുകൾ മൂത്രമൊഴിച്ചതിൽ നിന്ന്​ 300 വാട്ട്​ അവർ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിഞ്ഞു’-ബ്രിസ്​റ്റോൾ റോബോട്ടിക്​സ്​ ലൈബ്രറിയിലെ ഡോ. അയോണിസ്​ ഇറോപോലസ്​ പറഞ്ഞു.

Read Also  :  മമത വരും, അവസാന രക്തം വീഴുന്നതുവരെ പൊരുതും, ത്രിപുരയില്‍ ബിജെപി ദുര്‍ഭരണത്തിന്​ അന്ത്യം കുറിക്കാറായി: അഭിഷേക്​ ബാനര്‍ജി

മൂത്രത്തിൽ നിന്നുള്ള ഈ വൈദ്യുതി ഉപയോഗിച്ച് 10 വാട് ബൾബ് 30 മണിക്കൂർ പ്രകാശിപ്പിക്കാമെന്ന്​ സാരം. വൈകാതെ മൂത്രം ഉപയോഗിച്ച്​ ഉത്​പാദിപ്പിക്കുന്ന വൈദ്യുതി വഴിഗാർഹിക ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താനാണ്​ ശാസ്​ത്രജ്ഞർ ലക്ഷ്യമിടുന്നത്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button