Latest NewsKeralaNews

അന്ന് വഴിതടയലിനെതിരെ പ്രതികരിച്ച സന്ധ്യയ്ക്ക് കോണ്‍ഗ്രസിന്റെ സല്യൂട്ടും താല്‍ക്കാലിക ജോലിയും, ഇന്ന് ജോജുവിന് തല്ല്

ഇതെന്ത് ചിറ്റമ്മ നയം എന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ

കൊച്ചി : ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തില്‍ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജുവിന് സമൂഹമാദ്ധ്യമങ്ങളിലൂടെ അഭിനന്ദനപ്രവാഹം. ഇന്ധനവില വര്‍ദ്ധനവിന് റോഡുകള്‍ തടഞ്ഞ് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതാണോ പരിഹാര മാര്‍ഗമെന്ന് നടന്‍ ചോദിച്ചിരുന്നു. നൂറുകണക്കിന് യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്. ഇങ്ങനെ ചെയ്തത് കൊണ്ട് ഇന്ധനവില കുറയ്ക്കുമോ ? എന്നും ജോജു ചോദിച്ചിരുന്നു. സംഭവം വിവാദമായതോടെ പൊതുജനങ്ങളെല്ലാം ഒറ്റകെട്ടായി ജോജുവിന്റെ ഭാഗത്താണ്. ഇതിനൊപ്പം കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു.

Read Also : ‘അതേടാ കാശുണ്ടെടാ ഞാന്‍ പണിയെടുത്താ ഉണ്ടാക്കിയെ’: ജോജുവിനു പിന്തുണയുമായി വിനായകന്‍

ഇതെന്താ കോണ്‍ഗ്രസ് ഓന്ത് നിറം മാറുന്ന പോലെ പെരുമാറുന്നതെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ ഒരു കൂട്ടര്‍ ചോദിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുറോഡ് അടച്ചതിന്റെ പേരില്‍ പ്രതികരിച്ച് വാര്‍ത്തകളിലിടം പിടിച്ച സന്ധ്യയെ ഓര്‍ക്കുന്നില്ലേ കോണ്‍ഗ്രസേ എന്ന് ചോദിച്ച് പലരും രംഗത്ത് വന്ന് കഴിഞ്ഞു.

2013 ല്‍ സോളാര്‍ സമരത്തിന്റെ ഭാഗമായി സിപിഎം നടത്തിയിരുന്ന ഉപരോധത്തില്‍ വഴി തടഞ്ഞതിന്റെ പേരിലാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ സന്ധ്യ പ്രതികരിച്ചത്. സംഭവം ദൃശ്യമാദ്ധ്യമങ്ങളിലൂടെ വിവാദമായതോടെ സമരത്തിനിടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതോടെ, പ്രതിരോധത്തിലായ ഇടതുമുന്നണിക്ക് സമരം അവസാനിപ്പിക്കേണ്ടതായും വന്നു. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുവെന്നാരോപിച്ചായിരുന്നു സന്ധ്യ പ്രതികരിച്ചത്. പൊലീസിനോടും സമരക്കാരോടും ശക്തമായി പ്രതികരിച്ച സന്ധ്യയ്ക്ക് പിന്നീട് കോണ്‍ഗ്രസ് ഭരണത്തിലെത്തിപ്പോള്‍ താല്‍ക്കാലിക ജോലിയും നല്‍കിയിരുന്നു. പക്ഷേ, അന്ന് സന്ധ്യയെ അഭിനന്ദിച്ച അതേ പാര്‍ട്ടി തന്നെയാണ് ഇന്ന് കൊച്ചിയില്‍ റോഡ് ഉപരോധിച്ചതും സമരത്തിനെതിരെ പ്രതികരിച്ച ജോജുവിനെ ഗുണ്ടയായി ചിത്രീകരിച്ചതും. ഇതാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

സമൂഹമാദ്ധ്യമങ്ങള്‍ ജോജുവിനൊപ്പം തന്നെയാണ്, തെറ്റ് കണ്ടാല്‍ ആരും പ്രതികരിക്കും. അതു തന്നെയാണ് ജോജുവും ചെയ്തത് എന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ അഭിപ്രായങ്ങള്‍ ഉയരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button