KozhikodeLatest NewsKeralaNattuvarthaNews

കഞ്ചാവുമായി യുവതി അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ എക്സൈസും എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡില്‍ മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ. കോഴിക്കോട് വെള്ളയില്‍ സ്വദേശിനി കമറുന്നീസയെയാണ് കുന്ദമംഗലം എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ് പടിക്കത്തും സംഘവും പിടികൂടിയത്.

കോഴിക്കോട് – കുന്ദമംഗലം ഭാഗങ്ങളിലെ മയക്ക് മരുന്ന വില്‍പ്പന ശൃംഖലയിലെ പ്രധാന കണ്ണിയാണ് കമറുന്നീസ. ചെറുകിട കച്ചവടക്കാര്‍ക്ക് ആവശ്യമുള്ള കഞ്ചാവ് എത്തിച്ചു കൊടുക്കലാണ് ഇവർ ചെയ്തിരുന്നതെന്നും നേരത്തെ കമറുന്നീസ ലഹരി കേസില്‍ 8 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതാണെന്നും എക്സൈസ് അറിയിച്ചു.

കോയമ്പത്തൂര്‍ ,മധുര എന്നിവിടങ്ങളില്‍ നിന്നാണ് ഇവർ കഞ്ചാവ് എത്തിക്കുന്നതെന്നും ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും എക്സൈസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button