KeralaMollywoodLatest NewsNewsEntertainment

ആദ്യവിവാഹം വേർപിരിഞ്ഞതിനു ശേഷം മറ്റൊരു പ്രണയം സ്വീകരിക്കാൻ കാരണം മകൾ : ആര്യ

മകളെ ഒറ്റയ്ക്കു വളർത്തുന്ന ഓരോ അമ്മയും മനസ്സിലാക്കേണ്ട കാര്യമാണ് അച്ഛൻ എന്ന അവളുടെ അവകാശത്തെപ്പറ്റി

ആരാധകർ ഏറെയുള്ള അവതാരകയാണ് ആര്യ. രോഹിത്തുമായുള്ള വിവാഹം വേർപിരിഞ്ഞതിന് ശേഷം ബിഗ് ബോസ് ഷോയിൽ പങ്കെടുത്ത ആര്യ താൻ പ്രണയത്തിലായിരുന്നുവെന്നു വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് അയാളുമായി പിരിഞ്ഞുവെന്നും താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആദ്യവിവാഹം വേർപിരിഞ്ഞതിനു ശേഷം മറ്റൊരു പ്രണയത്തെ മനസ്സിലേക്ക് എടുത്തതു മകൾ കാരണമാണെന്ന് തുറന്നു പറയുകയാണ് ആര്യ.

read also: സന്ദര്‍ശകരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുപ്പതിനായിരത്തിലധികം വരുന്ന സഞ്ചാരികളെ പാര്‍ക്കിനകത്തിട്ട് പൂട്ടി

‘ഇപ്പോൾ ക്ലാസുകൾ ഓൺലൈനായതു കൊണ്ട് അവളും ഫ്രീയാണ്. ഒരുമിച്ചിരിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. വെറുതേ മടിപിടിച്ചിരിക്കുന്ന എന്നെക്കൊ ണ്ട് ഇൻസ്റ്റഗ്രാം റീലുകൾ ചെയ്യിക്കുന്നത് ഇവളാണ്. അവളുടെ സന്തോഷമാണ് എന്റെയും സന്തോഷം. മോളുമായി വളരെ അടുക്കുകയും അവളോട് ഇണങ്ങുകയും ചെയ്തതുകൊണ്ടു മാത്രമാണ് ആദ്യവിവാഹം വേർപിരിഞ്ഞതിനു ശേഷം മറ്റൊരു പ്രണയത്തെ ഞാൻ മനസ്സിലേക്ക് എടുത്തതു പോലും.’- വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആര്യ പങ്കുവച്ചു.

‘മകളെ ഒറ്റയ്ക്കു വളർത്തുന്ന ഓരോ അമ്മയും മനസ്സിലാക്കേണ്ട കാര്യമാണ് അച്ഛൻ എന്ന അവളുടെ അവകാശത്തെപ്പറ്റി. എനിക്ക് ആ ബോധ്യം നല്ലതുപോലെ ഉണ്ട്. ഞാനും രോഹിതും വേർപിരിഞ്ഞെങ്കിലും ഖുശിക്ക് എല്ലാവരും ഉണ്ടാ കണം, അവളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം, അതിലെനിക്കു നിർബന്ധമുണ്ട്.’- ആര്യ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button