ThiruvananthapuramKeralaNattuvarthaLatest NewsNews

കോൺഗ്രസിന് കാലാവസ്ഥാമാറ്റം വന്നപ്പോഴുള്ള ജലദോഷം മാത്രമാണ് ഇപ്പോഴുള്ളത്. എന്നാൽ സിപിഎമ്മിന് കാൻസർ: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കോൺഗ്രസിന് കാലാവസ്ഥാമാറ്റം വന്നപ്പോഴുള്ള ജലദോഷം മാത്രമാണ് ഇപ്പോഴുള്ളതെന്നും എന്നാൽ സിപിഎമ്മിന് കാൻസറാണെന്നും സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന ചെറിയാൻ ഫിലിപ്പ്. ഇരുപത് വർഷം നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ച് കോൺ​ഗ്രസിൽ തിരിച്ചെത്തിയാതായിരുന്നു ചെറിയാൻ ഫിലിപ്പ്.

വെള്ളം ചേർത്ത് പാൽ ഇല്ലാതായത് പോലെ സിപിഎമ്മിൽ മാ‍ർക്സിസമില്ലാതായെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനിൽ നിന്നും അഞ്ച് രൂപ നൽകിയാണ് ചെറിയാൻ ഫിലിപ്പ് അം​ഗത്വം സ്വീകരിച്ചത്.

യഥാർത്ഥ സ്ത്രീ ശാക്തീകരണം: പോലീസ് യൂണിഫോമിൽ അച്ഛന് സല്യൂട്ട് നൽകി സേനയിൽ ചേർന്ന മകൾ: കയ്യടിച്ച് സോഷ്യൽ മീഡിയ

ചെറിയാൻ ഫിലിപ്പിനെ രണ്ട് കൈയും നീട്ടി കോൺ​ഗ്രസിലേക്ക് സ്വീകരിക്കുകയാണെന്നും സിപിഎമ്മിലേക്ക് പോകുന്നവർക്ക് പാഠമാണ് ചെറിയാനെന്നും കെ. സുധാകരൻ പറഞ്ഞു. നിരവധി ആളുകൾ ഇനിയും കോൺ​ഗ്രസിലേക്ക് വരുമെന്നും ചെറിയ പരിഭവങ്ങളുടെ പേരിൽ മാറി നിൽക്കുന്നവരെ എത്രയും പെട്ടെന്ന് കോൺ​ഗ്രസിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button