Latest NewsDevotional

ഐശ്വര്യത്തിനും അഭീഷ്ടഫലസിദ്ധിക്കും ആയുർദൈർഘ്യത്തിനും അഷ്ടലക്ഷ്മീപൂജ

ഒരു വ്യക്തിയിൽ ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതിഫലനമുണ്ടാക്കുന്നത് ധൈര്യലക്ഷ്മിയാണ്.

സമ്പൂർണമായ ഐശ്വര്യത്തിനും അഭീഷ്ടഫലസിദ്ധിക്കും അഷ്ടലക്ഷ്മീപൂജ ഉത്തമമാണെന്നാണ് പുരാണകളിൽ പറയപ്പെടുന്നത്. അഷ്ടലക്ഷ്മീപ്രീതിക്കായി സന്ധ്യാകാലങ്ങളിൽ നിലവിളക്കിനു മുന്നിൽ അഷ്ടലക്ഷ്മീസ്തോത്രം ചൊല്ലി ആരാധിക്കണം.പുരാണമനുസരിച്ചു മഹാലക്ഷ്മിയെ എട്ടു രൂപങ്ങളില്‍ ആരാധിക്കുന്നുണ്ട്.

അതിൽ ആദ്യത്തേത് ആദിലക്ഷ്മി ആണ്. വൈകുണ്ഠത്തില്‍ വസിക്കുന്ന ലക്ഷ്മീരൂപമാണ് ആദിലക്ഷ്മി. ആദിലക്ഷ്മി ഐശ്വര്യദായിനി ആണെന്നാണ് പറയപ്പെടുന്നത്. ധന്യസമൃദ്ധിയുടെ പര്യായമാണ് ധാന്യലക്ഷ്മി. ഭക്ഷണവും ആരോഗ്യവും നല്കി ധന്യലക്ഷ്മി അനുഗ്രഹിക്കുന്നു. ഒരു വ്യക്തിയിൽ ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതിഫലനമുണ്ടാക്കുന്നത് ധൈര്യലക്ഷ്മിയാണ്.

ജീവിതപ്രതിസന്ധികളില്‍ വിജയം നേടാന്‍ സഹായിക്കുന്നത് വിജയലക്ഷ്മി ആണ്. വിദ്യാവിജയം, ജീവിതവിജയം എന്നിവയ്ക്കായി വിജയലക്ഷ്മിയെ പൂജിക്കാം. സന്താനലക്ഷ്മിയാണ് ദീര്‍ഘായുസ്സും ബുദ്ധിയുമുള്ള ഉത്തമ സന്താനങ്ങളെ നല്കി ദമ്പതികളെ അനുഗ്രഹിക്കുന്നത്. പാലാഴിമഥനസമയത്ത് ഉയര്‍ന്നുവന്ന ലക്ഷ്മീരൂപമാണ് ഗജലക്ഷ്മി.സമ്പത്തിന്റെ പര്യായമാണ് ധനലക്ഷ്മി. വിദ്യാലക്ഷ്മിയാകട്ടെ സകല അറിവുകളുടെയും കലവറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button