Latest NewsBikes & ScootersNewsAutomobile

പുതിയ ഡോമിനാര്‍ 400 അപ്‌ഗ്രേഡ് വിപണിയിൽ അവതരിപ്പിച്ചു

കൊച്ചി: രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ പുതിയ ഡോമിനാര്‍ 400 അപ്‌ഗ്രേഡ് വിപണിയിൽ അവതരിപ്പിച്ചു. ശക്തമായ ടൂറിംഗ് ആക്‌സസറികള്‍ ഇഷ്ടപ്പെടുന്ന റൈഡര്‍മാര്‍ക്ക് അനുയോജ്യമായ ഫാക്ടറി-ഫിറ്റഡ് ടൂറിംഗ് ആക്സസറികളാണ് പുതിയ ഡോമിനാറിന്റെ പ്രത്യേകത എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതില്‍ 40 പിഎസ് പവറും 35 എന്‍എം ടോര്‍ക്കും നല്‍കുന്ന ലിക്വിഡ് കൂള്‍ഡ് 373.3 സിസി ഡിഒഎച്ച്‌സി എഫ് ഐ എഞ്ചിനാണുള്ളത്.

കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി 1,99,991 രൂപയുടെ പത്യേക ഇന്‍ഡ്രൊഡക്ടറി പ്രൈസ് ഓഫറുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. കാറ്റില്‍ നിന്ന് മികച്ച സംരക്ഷണം നല്‍കുന്നതിനായി കട്ടിംഗ് എഡ്ജ് സിഎഫ്ഡി സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ടോള്‍ വിസര്‍, ലഗേജുകള്‍ക്കുള്ള ഫംഗ്ഷണല്‍ കാരിയര്‍, പിന്‍സീറ്റ് യാത്രക്കാരന് പരമാവധി കംഫര്‍ട്ട് ഉറപ്പാക്കാന്‍ ബാക്ക് സ്റ്റോപ്പര്‍, ഇന്റഗ്രേറ്റഡ് മെറ്റല്‍ സ്‌കിഡ് പ്ലേറ്റ് ഉള്ള സ്‌റ്റൈലിഷ് എഞ്ചിന്‍ ബാഷ് പ്ലേറ്റ്, നാവിഗേഷന്‍ സ്റ്റേ, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ട്വിന്‍ ബാരല്‍ എക്സ്ഹോസ്റ്റ് എന്നിവയാണ് പുതിയ ഡോമിനാര്‍ 400ന്റെ മറ്റു പ്രത്യേകതകള്‍.

സാഡില്‍ സ്റ്റേ ഒഴികെയുള്ള എല്ലാ ആക്സസറികളും ഡോമിനാര്‍ 400 സ്റ്റാന്‍ഡേര്‍ഡായി വരും. അറോറ ഗ്രീന്‍, ചാര്‍ക്കോള്‍ ബ്ളാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. പുതിയ ഡൊമിനാറിന്റെ ബാക്കിയുള്ള ഭാഗങ്ങളെല്ലാം നിലവിലെ മോഡലിന് സമാനമാണ്. ബജാജ് ഡൊമിനാര്‍ 400 DOHC ലിക്വിഡ്-കൂള്‍ഡ് 373.3 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഹൃദയം. ഇത് 39.42 bhp പവറില്‍ 35 Nm ടോര്‍ക്ക് വികസിപ്പിക്കും. സ്ലിപ്പര്‍ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍.

Read Also:- ദീര്‍ഘനേരം ഉറങ്ങുന്നതിലൂടെ ഈ രോഗങ്ങളുടെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു

മികച്ച ഇംപാക്ട് സംരക്ഷണം പ്രദാനം ചെയ്യുന്ന ഒരു സംയോജിത മെറ്റല്‍ സ്‌കിഡ് പ്ലേറ്റോടുകൂടിയ സ്‌റ്റൈലിഷ് എഞ്ചിന്‍ ബാഷ് പ്ലേറ്റും ബൈക്കിന്റെ ടൂറിങ്-സൗഹൃദ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. പരുക്കനും ശക്തവുമായി ലെഗ് ഗാര്‍ഡ് മികച്ച ക്രാഷ് പ്രൊട്ടക്ഷന്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ സാഡില്‍ ബാഗുകള്‍ സുരക്ഷിതമായി നിലനില്‍ക്കുമെന്ന് സാഡില്‍ സ്റ്റേ ഉറപ്പാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button