Latest NewsIndiaNewsInternational

താങ്കളോട് നന്ദി പറയുന്നു, താങ്കളാണ് ഇന്ത്യ ഇസ്രയേല്‍ ബന്ധം വീണ്ടും നല്ലതാക്കിയത്: മോദിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റും ചൊവ്വാഴ്ച ഗ്ലാസ്കോയില്‍ നടക്കുന്ന സിഒപി26 കാലാവസ്ഥ ഉച്ചകോടിയില്‍ വെച്ച് കൂടികാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ‘നിങ്ങള്‍ ഇസ്രയേലില്‍ വളരെ പ്രശസ്തനാണ്, വന്ന് എന്‍റെ പാര്‍ട്ടിയില്‍ ചേരാമോ’ എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചു.

‘താങ്കളോട് നന്ദി പറയുന്നു, താങ്കളാണ് ഇന്ത്യ ഇസ്രയേല്‍ ബന്ധം വീണ്ടും നല്ല രീതിയിലാക്കിയത്. ഇന്ത്യ ഇസ്രയേല്‍ ബന്ധം വളരെ മനോഹരമായ ഇന്ത്യന്‍ സംസ്കാരവും, ജൂത സംസ്കാരവും തമ്മിലുള്ള ഹൃദയകൊണ്ടുള്ള ബന്ധമാണ്.’ ബെനറ്റ് മോദിയോട് പറഞ്ഞു.

പിആർ ശ്രീജേഷിന് ഖേൽരത്ന പുരസ്കാരം

ഇത് താല്‍പ്പര്യങ്ങള്‍ക്ക് പുറത്തുള്ളതല്ലെന്നും മോദിയുടെ ഇസ്രയേലുമായുള്ള ബന്ധത്തിലെ ദൃഢാവിശ്വാസവും, കരുതലും തങ്ങളുടെ രാജ്യത്തിന് മനസിലാകുമെന്നും ബെനറ്റ് പറഞ്ഞു. ഇപ്പോള്‍ ആരംഭിച്ച ഈ പുതിയ ബന്ധത്തിന് എല്ലാ നന്ദിയും അറിയിക്കുന്നതായും പ്രധാനമന്ത്രി മോദിക്കും എല്ലാ ഇന്ത്യക്കാര്‍ക്കും ദീപാവലി ആശംസിക്കുന്നതായും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.

ഇസ്രയേലുമായുള്ള ബന്ധത്തില്‍ ഇന്ത്യ ഏറെ മൂല്യം നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദിയും കൂടികാഴ്ചയ്ക്കിടയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റിനോട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button