Latest NewsKeralaNews

‘ഇന്ധനവില വർധനവ് കാരണം വണ്ടി വിറ്റ് പ്രതിഷേധിച്ച ജോജോ ചേട്ടൻ ഇഷ്ടം’: പരിഹസിച്ച് വീണ എസ് നായർ

നടൻ ജോജു ജോർജ്ജ് കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ പ്രതികരിച്ചതോടെയാണ് സംഭവം വിവാദമായത്

കൊച്ചി : ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ വഴി തടയല്‍ സമരത്തെ എതിര്‍ത്ത നടന്‍ ജോജു ജോര്‍ജിനെ പരിഹസിച്ച് കോൺഗ്രസ് പ്രവൃത്തക വീണ എസ് നായർ. ഇന്ധനവില വര്‍ധനവ് കാരണം തന്റെ വണ്ടി വിറ്റെന്ന് ജോജു പറയുന്ന ഒരു പഴയ വീഡിയോ പങ്കുവെച്ചാണ് വീണ എസ് നായർ പരിഹസിച്ചിരിക്കുന്നത്.

‘പെട്രോൾ വിലവർദ്ധനവ് കാരണം വണ്ടി വിറ്റ് പ്രതിഷേധിച്ച ജോജോ ചേട്ടൻ ഇഷ്ടം’ – വീണ എസ് നായർ വീഡിയോയ്ക്കൊപ്പം ഫേസ്ബുക്കിൽ കുറിച്ചു. ‘ഇത്രയും വിലയുള്ള കാറ് വാങ്ങാൻ പണമുള്ളവർക്ക്, ഒരു ലിറ്റർ പെട്രോളിന്റെ വില കൂടുന്നത് അത്ര വലിയ സംഭവമൊന്നുമല്ല പക്ഷെ സാധാരണക്കാർക്ക് ഒരു രൂപ കൂടിയാൽ പോലും പ്രശ്നമാണ് ചേട്ടാ’- എന്നും ജോജുവിന്റെ കാറിന്റെ ഫോട്ടോ പങ്കുവെച്ച് വീണ എസ് നായർ ഫേസ്ബുക്കിൽ കുറിച്ചു. വീണ എസ് നായരെക്കൂടാതെ നിരവധി കോൺ​ഗ്രസ് നേതാക്കളാണ് ജോജു ജോർജിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

നടൻ ജോജു ജോർജ്ജ് കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ പ്രതികരിച്ചതോടെയാണ് സംഭവം വിവാദമായത്. രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചതോടെയാണ് ഗതാഗത കുരുക്കിൽപ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി മുന്നോട്ട് നടന്ന് ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്തത്. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ധന വില വർധനയ്‌ക്കെതിരെ സമരം ചെയ്യണമെന്നും എന്നാൽ ഇതല്ല അതിനുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു. ജോജുവിന് പിന്നാലെ സാധാരണക്കാരായ ജനങ്ങളും സമരത്തിനെതിരെ പ്രതികരിച്ചു. തുടർന്ന സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ വാഹനം തടഞ്ഞ് കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button